വായ്പ്പ എടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവാവിന്റെ വീട് കയറി ആക്രമിച്ചതായി പരാതി. കൈവിരലിൽ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സ്വകാര്യ ബാങ്ക് നിയോഗിച്ച ആക്രമിസംഘമാണ് ഈ ക്രൂരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് കുടുംബം പറയുന്നു.
സ്വകാര്യ ബാങ്കിന്റെ മണ്ണാർക്കാട് ശാഖയിൽ നിന്ന് നിയോഗിച്ച സംഘമാണ് വീട് കയറി ആക്രമിച്ചത്. കോട്ടയം വിജയപുരത്തിന് അടുത്ത് ആനത്താനം സ്വദേശിയായ രഞ്ജിത്തിനാണ് ബാങ്ക് നിയോഗിച്ച അക്രമി സംഘത്തിന്‍റെ ആക്രമണത്തില്‍ വെട്ടേറ്റത്. ഈ സംഭവം നടക്കുമ്പോൾ രഞ്ജിത്തിനെക്കൂടാതെ അച്ഛനും ഭാര്യയും കുട്ടിയും സഹോദരനുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിലെത്തുന്നതിന് മുമ്പ് അക്രമിസംഘം രഞ്ജിത്തിനെ പലതവണ ഭീഷണിപ്പെടുത്തുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തതായും കുടുബം സമര്‍പ്പിച്ച പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേ സാമ്യം രഞ്ജിത്തിനെ ആക്രമിക്കാന്‍ വീട്ടിലെത്തിയ സംഘത്തിൽ പെട്ട ഒരാളിന് പിടിവലി നടക്കുന്നതിനിടെ കുത്തേറ്റിരുന്നു. ഗുരുതരമായി പരുക്ക് പറ്റിയ ഈരാറ്റുപേട്ട സ്വദേശിയായ ജിഷ്ണു മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോള്‍. ഓട്ടോറിക്ഷ വാങ്ങുന്നതിന് വേണ്ടിയാണ് രഞ്ജിത്ത് അഞ്ചുവർഷം മുമ്പ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോൺ എടുത്തത്. ലോൺ കൃത്യമായി അടച്ചു വരികയായിരുന്നു. എന്നാൽ കോവിഡ് കാലമായതോടെ ഓട്ടം ഇല്ലാതെ വന്നു, അടവ് മുടങ്ങി. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
അക്രമിസംഘം തൻറെ ഭർത്താവിന് നേരെ കത്തിയെടുത്ത് വീശിയപ്പോഴാണ് കൈ മുറിഞ്ഞതെന്ന് പരിക്കേറ്റ അജിത്തിന്റെ ഭാര്യ നിസിയ പറഞ്ഞു. അതേസമയം അക്രമി സംഘത്തിൽ ഉണ്ടായിരുന്നവർക്കും പരിക്ക് പറ്റിയതിനാൽ രഞ്ജിത്തിന്റെ സഹോദരൻ അജിത്തിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.