ആപ്പിളും ബര്‍ഗറുമൊന്നും സാമന്തയുടെ വായയുടെ വലിപ്പത്തിനു മുന്നില്‍ ഒന്നുമല്ല; വായയുടെ വീതി 6.52 സെന്റിമീറ്റർ; വലിയ വായയുമായി ലോക റെക്കോർഡ് നേടി യുവതി

വായയുടെ  വലുപ്പം കൊണ്ട് ലോക റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഒരു യുവതി. 2021ല്‍  ഏറ്റവും വലിയ വായയുള്ള സ്ത്രീ എന്ന റെക്കോർഡ് ആണ് 32 കാരിയായ സാമന്ത റാംസ് ഡെൽ കരസ്ഥമാക്കിയിരിക്കുന്നത്. 6.52 സെൻറീമീറ്റർ വീതിയാണ് ഇവരുടെ വായയ്ക്ക് ഉള്ളത്. വായുടെ വലിപ്പം കൊണ്ട് തന്നെ ഇവർ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ഗിന്നസ് ബുക്കിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇതിൻറെ വീഡിയോ പങ്കുവെക്കുകയും ചെയ്തു.

big mouth 1
ആപ്പിളും ബര്‍ഗറുമൊന്നും സാമന്തയുടെ വായയുടെ വലിപ്പത്തിനു മുന്നില്‍ ഒന്നുമല്ല; വായയുടെ വീതി 6.52 സെന്റിമീറ്റർ; വലിയ വായയുമായി ലോക റെക്കോർഡ് നേടി യുവതി 1

ചെറുപ്പം മുതൽ തന്നെ വായയുടെ അസാധാരണമായ വലിപ്പവും വ്യത്യസ്തമായ ചിരിയും സാമന്തയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കിയിട്ടുണ്ട്. പലപ്പോഴും വലിപ്പമുള്ള വായയുടെ പേരിൽ കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോഴും മറ്റും വലിപ്പമുള്ള വായയുടെ പേരിൽ മാറ്റിനിർത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ചില്ലറയൊന്നുമല്ല സാമന്തയെ വിഷമിപ്പിച്ചത്.

ചെറുപ്പത്തിലുള്ള സാമന്തയുടെ ചിത്രങ്ങളിൽ നിന്ന് തന്നെ ഇത് ഏറെക്കുറെ വ്യക്തമാണ്. തന്റെ കുടുംബത്തിലുള്ള എല്ലാവർക്കും വളരെ വ്യത്യസ്തമായ വായയാണ് ഉള്ളതെന്ന് സാമന്ത പറയുന്നു. എല്ലാ പ്രായത്തിലും തന്നെ ഏറെ വിഷമിപ്പിച്ച ഒന്നായിരുന്നു വായയുടെ അസാധാരണമായ വലിപ്പം. തന്റെ വായ മറ്റുള്ളവരുടേതു പോലെ  ചെറുതായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ഒരുകാലത്ത് ഏറ്റവും അധികം വിഷമിപ്പിച്ച അതേ വായ തന്നെ ഇപ്പോൾ സന്തോഷത്തിന് കാരണമായിരിക്കുകയാണ് എന്ന് സാമന്ത അഭിമാനത്തോടെ പറയുന്നു.

ഒരു വലിയ ചോക്ലേറ്റ് ബാർ , ആപ്പിൾ , ഓറഞ്ച് , വലിയ കുക്കീസ് , ബർഗർ എന്നിവ അതേപോലെ മുറിക്കാതെ തന്നെ സാമന്തയുടെ വായിൽ വയ്ക്കാൻ കഴിയും. വലിപ്പമേറിയ വായ ഉള്ളതുകൊണ്ടുതന്നെ 32മത്തെ വയസ്സിൽ ലോക റെക്കോർഡ് നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സാമന്ത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button