ചൈനയിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഓരോ ദിവസം തോറും നിരവധി പേര്‍ക്കാണ് രോഗം ബാധിക്കുന്നതായി റിപ്പോര്ട്ട് ചെയ്യുന്നത് . കോവിഡ് ബാധിച്ച് മരണപ്പെടവരുടെ മൃതദേഹങ്ങൾ ആശുപത്രിയുടെ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ചൈനയിൽ ആകമാനം ജനങ്ങൾ കടുത്ത ഭീതിയിലാണ്. വീട്ടില്‍ അടച്ചിട്ട നിലയിലാണ് ഭൂരിഭാഗം പേരും.
എന്നാൽ ഇതുവരെ രോഗ വ്യാപനത്തിന്റെ കൃത്യമായ കണക്ക് പുറത്തു വിടാൻ അധികൃതർ തയ്യാറായിട്ടില്ല. ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുന്ന അധികാരികളുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. ഈ നടപൈക്കെതിരെ ലോക രാജ്യങ്ങളെല്ലാരും തന്നെ വലിയ തോതിലുള്ള വിമർശനമാണ് ഉന്നയിക്കുന്നത്.
നൂറുകണക്കിന് മൃതദേഹങ്ങളാണ് ആശുപത്രി വരാന്തകളിൽ അവഗണിക്കപ്പെട്ട് കൂട്ടിയിട്ടിരിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലാടക്കം വ്യാപകമായി പ്രചരിക്കുകയാണ്. അതേ സമയം കൊറോണ വ്യാപനം അതീവ രൂക്ഷമായതോടെ ചൈനയിൽ നിന്നും എത്തുന്നവർക്ക് കടുത്ത പരിശോധനകൾ ആണ് ലോകരാജ്യങ്ങൾ എല്ലാം തന്നെ ഏർപ്പെടുത്തിയിട്ടുള്ളത് . ചൈന ഉൾപ്പെടെയുള്ള അഞ്ചോളം രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് ആർ ടി പി സി ആർ ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബർ മുതലാണ് ചൈനയിൽ കൊറോണ വ്യാപനം നിയന്ത്രണാധിതമായി വർദ്ധിച്ചത്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇതിനോടകം തന്നെ രാജ്യത്തെ 20 ശതമാനത്തിലധികം ജനങ്ങളെ ബാധിച്ചു കഴിഞ്ഞു. പ്രായമായവരിലാണ് കൂടുതല്‍ മരണങ്ങളും സംഭവിക്കുന്നത്. രാജ്യത്തു സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണ്. എന്നാല്‍ ഇത് മറച്ചു വയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.