നിങ്ങള്‍ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നു; ആശുപത്രിയിൽനിന്ന് വന്ന സന്ദേശം കണ്ട് പതിവ് സന്ദർശകർ ഞെട്ടി; അധികം വൈകാതെ മറ്റൊരു സന്ദേശം ലഭിച്ചതോടെയാണ് പലരുടെയും ശ്വാസം നേരെ വീണത്

ആശുപത്രിയിൽ നിന്നു വരുന്ന സന്ദേശങ്ങളെ വളരെ ഗൗരവത്തോടെയാണ് എല്ലാവരും കാണുന്നത്. എന്നാൽ തികച്ചും തെറ്റായ ഒരു സന്ദേശം ആശുപത്രിയിൽ നിന്ന് ലഭിച്ചാൽ എങ്ങനെയിരിക്കും. ഇവിടെ സംഭവിച്ചത് അതാണ്. യുകെയിൽ ഒരു മെഡിക്കൽ സെൻറർ ആണ് സ്ഥിരം സന്ദർശകർക്ക് അബദ്ധജടിലവും ഏറെ അപകടകരവുമായ ഒരു സന്ദേശം അയച്ചത്.

നിങ്ങള്‍ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നു; ആശുപത്രിയിൽനിന്ന് വന്ന സന്ദേശം കണ്ട് പതിവ് സന്ദർശകർ ഞെട്ടി; അധികം വൈകാതെ മറ്റൊരു സന്ദേശം ലഭിച്ചതോടെയാണ് പലരുടെയും ശ്വാസം നേരെ വീണത് 1

ക്രിസ്മസിന്റെ ഭാഗമായി എല്ലാവർക്കും മെറി ക്രിസ്മസ് അയക്കാനായിരുന്നു ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരുന്നത്. ഇതിനുവേണ്ടി അവർ ആയിരത്തോളം രോഗികളുടെ കോൺടാക്ട് നമ്പർ ശേഖരിച്ചു. എന്നാൽ മെറി ക്രിസ്മസ് എന്ന് അയക്കുന്നതിന് പകരം നിങ്ങൾക്ക് അർബുദം ഉള്ളതായി സ്ഥിരീകരിച്ചു എന്നാണ് അബദ്ധത്തിൽ അയച്ചു പോയത്. സൗത്ത് യോക്ഷേറില്‍ ഉള്ള അസ്കേം മെഡിക്കൽ പ്രാക്ടീസിൽ നിന്നാണ്  തെറ്റായ സന്ദേശം കിട്ടിയത്. ക്രിസ്മസ് ദിനത്തിന്റെ തലേദിവസം രാത്രിയോടെയാണ് ഈ മെഡിക്കൽ സെന്ററിലെ സ്ഥിരം സന്ദർശകർക്ക് സന്ദേശം ലഭിക്കുന്നത്.

നിങ്ങൾക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചിരിക്കുന്നു എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇതിൻറെ ഒപ്പം ഒരു ഫോം പൂരിപ്പിക്കുന്നതിനുള്ള ലിങ്കും ഇവർ ചേർത്തിരുന്നു. ഇത് അസുഖം സ്ഥിരീകരിച്ചവർ ചികിത്സാ ചെലവുകൾക്ക് വേണ്ട ആനുകൂല്യം കിട്ടാൻ പൂരിപ്പിക്കേണ്ട ഫോം ആയിരുന്നു. ഇത് കൂടി കണ്ടതോടെ സന്ദേശം ലഭിച്ചവർ ആകെ അങ്കലാപ്പിലായി. എന്നാൽ അബദ്ധം മനസ്സിലായ അധികൃതർ ഉടൻതന്നെ പിശക് പറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നതായും കാണിച്ചുകൊണ്ട് മറ്റൊരു സന്ദേശം അയച്ചു.

ഇതേ മെഡിക്കൽ സെൻററിൽ ചെക്കപ്പിന് ശേഷം ഫലം ലഭിക്കുന്നതിനു വേണ്ടി കാത്തു നിന്ന ചിലർക്ക് ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചിരുന്നു. ഇത് കണ്ട പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. എന്നാൽ അധികം വൈകാതെ ലഭിച്ച ക്ഷമാപണ സന്ദേശം വായിച്ചതോടെയാണ് പലരുടെയും ശ്വാസം നേരേ വീണത്.

Exit mobile version