ചിത്രകാരിയും കൃഷ്ണ ഭക്തയുമായ ജസ്നയെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചെറുപ്പം മുതൽ ഉമ്മയും ബാപ്പയും ചേർന്ന് കണ്ണാ എന്ന് വിളിച്ച് കൊഞ്ചിച്ച് ജസ്ന ഒടുവിൽ കണ്ണൻറെ കടുത്ത ഭക്തയായി മാറി. ചിത്രം വരച്ച് യാതൊരു പരിചയവുമില്ലെങ്കിലും ജസ്നയുടെ വിരല്‍ത്തുമ്പിൽ നിന്ന് പിറവി കൊണ്ടത് കണ്ണൻറെ നൂറുകണക്കിന് വര്‍ണ്ണ ചിത്രങ്ങളാണ്. ഇപ്പോഴിതാ ഗുരുവായൂരപ്പന് താൻ വരച്ച 101 ചിത്രങ്ങൾ സമർപ്പിച്ചിരിക്കുകയാണ് ജസ്ന. ഈ ചിത്രങ്ങളെല്ലാം ദേവസ്വം അധികൃതർ ഏറ്റു വാങ്ങി.
പുതുവർഷ ദിനത്തോടനുബന്ധിച്ചാണ് ജെസ്ന ചിത്രങ്ങൾ ഗുരുവായൂരിൽ സമർപ്പിച്ചത്. എല്ലാ വർഷവും വിഷുവിനും ശ്രീകൃഷ്ണജയന്തിക്കും ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ ഗുരുവായൂരപ്പന് മുന്നിൽ സമർപ്പിക്കാറുണ്ടെങ്കിലും പുതുവർഷ ദിനത്തിൽ ആദ്യമായിട്ടാണ് ജസ്ന താണ്‍ വരച്ച ചിത്രങ്ങൾ ഗുരുവായൂറപ്പാണ് മുന്നില്‍ എത്തി സമർപ്പിക്കുന്നത്.
എത്ര നാളാണോ താൻ ജീവിച്ചിരിക്കുന്നത് അത്രയും നാൾ ഉണ്ണിക്കണ്ണന്റെ പേരിൽ അറിയപ്പെടണം എന്നതാണ് തൻറെ ഏറ്റവും വലിയ ആഗ്രഹമെന്ന് ജസ്ന പറയുന്നു.
നാലു മാസം കൊണ്ടാണ് ജസ്ന ഈ 101 ചിത്രങ്ങൾ പൂർത്തിയാക്കിയത്. ഇതിൽ ഒരാൾ പൊക്കം ഉള്ള ചിത്രവും ഉണ്ട്. ഈ ചിത്രങ്ങൾ വരയ്ക്കുന്നതിനായി നാല് ലക്ഷത്തോളം രൂപ അവര്‍ക്ക് ചിലവ് വന്നു. ഈ ഉദ്യമം പൂർത്തിയാക്കുന്നതിന് വേണ്ടി പലരും ജസ്നയെ സഹായിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനും ചില ബന്ധുക്കളും ഉൾപ്പെടെ നിരവധി പേര്‍ ധനസഹായം നൽകിയതായി ജസ്ന പറയുന്നു.
സമുദായത്തിലുള്ള ചിലർ ജസ്നയെ ജെസ്നയെ എതിർത്തുവെങ്കിലും ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയാണ് ലക്ഷ്യം പൂർത്തിയാക്കാൻ അവരെ സഹായിച്ചത്.