എങ്ങനെയും വൈറലാവുക എന്നതാണ് വലിയൊരു വിഭാഗം പേരുടെയും പ്രധാന ലക്ഷ്യം. ഇതിനായി എന്ത് സാഹസവും കാട്ടിക്കൂട്ടാൻ ചിലർ തയ്യാറാകും. അത്തരത്തിൽ വൈറലാകാൻ സാഹസം കാട്ടിയ കമിതാക്കൾ ഇപ്പോൾ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ്. സഞ്ചരിക്കുന്ന ബൈക്കിൽ കെട്ടിപ്പിടിച്ചിരുന്ന വീഡിയോ പകർത്തി കുരുക്കിൽപ്പെട്ടിരിക്കുകയാണ് കമിതാക്കൾ. യുവാവ് ഓടിക്കുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കിൽ മുകളിൽ ആണ് യുവതി കയറിയിരിക്കുന്നത്. 22 കാരനായ അജയ് ആണ് വണ്ടി ഓടിക്കുന്നത്. 19 കാരിയായ കാമുകി ഷൈലജ പെട്രോൾ ടാങ്കിന്റെ മുകളിൽ കയറി അജയെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. ഇതിൻറെ വീഡിയോ പ്രചരിച്ചതോടെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
വീഡിയോ പകർത്തിയിരിക്കുന്നത് ബൈക്കിന്റെ പിന്നാലെ കാറിൽ സഞ്ചരിക്കുന്ന വ്യക്തിയാണ്. ഇരുവർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനും സുരക്ഷാ മാനദണ്ഡം പാലിക്കാതെ പൊതുസ്ഥലത്ത് സ്നേഹപ്രകടനം നടത്തി എന്നതുമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 336 , 279 മോട്ടോർ വെഹിക്കിൾ ആറ്റിലെ സെക്ഷൻ 129 , 132 എന്നിവ ഉള്‍പ്പെടുത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെ വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗതാഗത നിയമം കാറ്റിൽ പറത്തിയ ഇരുവരുടെയും രക്ഷിതാക്കളെ കൗൺസിലിങ്ങിന് വേണ്ടി വിളിപ്പിച്ചിരിക്കുകയാണ് അധികാരികള്‍.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാൻ റോഡിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഓരോ പൗരനും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാന്‍ ബാധ്യസ്ഥരാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതോടൊപ്പം വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ ശ്രീകാന്ത് അറിയിച്ചു.