എയർപോർട്ട് ജീവനക്കാരനെ വിമാനത്തിന്റെ എൻജിൻ വലിച്ചെടുത്തു

എയർപോർട്ടിൽ ജോലി ചെയ്തു വന്നിരുന്ന ജീവനക്കാരനെ വിമാനത്തിന്റെ എൻജിൻ വലിച്ചെടുത്തു. എൻജിനിൽ കുടുങ്ങിയ ജീവനക്കാരൻ അതി ദാരുണമായി മരിച്ചു. അമേരിക്കയിലെ ന്യൂയോർക്കിലാണ് സംഭവം നടന്നത്. എംബ്രയർ 17 വിമാനത്തിന്റെ എൻജിനിലേക്കാണ് വളരെ അപ്രതീക്ഷിതമായി ജീവനക്കാരൻ വലിച്ചെടുക്കപ്പെട്ടത്.

എയർപോർട്ട് ജീവനക്കാരനെ വിമാനത്തിന്റെ എൻജിൻ വലിച്ചെടുത്തു 1

അലബാമയിലെ മോണ്ട് ഗോമറി വിമാനത്താവളത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഈ സംഭവം നടന്നത്. ഡല്ലാസിൽ നിന്ന് പറന്ന് എത്തി വിമാനം പാർക്ക് ചെയ്തുവെങ്കിലും എൻജിൻ അബദ്ധത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്നു. ഇത് അറിയാതെ സമീപത്തേക്ക് പോയ ജീവനക്കാരനെ എൻജിൻ ഉള്ളിലേക്ക് വലിച്ചെടുക്കുക ആയിരുന്നു. ജോലിയുടെ ഭാഗമായി എഞ്ചിനുമായി ബന്ധപ്പെട്ട അറ്റ കുറ്റ പ്പണികൾ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാൻ എത്തിയതായിരുന്നു ഇയാള്‍.  ഈ സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവളം അതോറിറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.  പൈലറ്റിന്റെ ഭാഗത്തു നിന്നുമുള്ള പാകപ്പഴ ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.


നേരത്തെയും ഉത്തരത്തിലുള്ള അപകടം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ കരുതലാണ് വിമാനത്താവള അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകാറുള്ളത്. എന്നാൽ എൻജിന്റെ ഫാൻ കറങ്ങുന്നത് അറിയാതെ ഈ ജീവനക്കാരന് അടുത്തേക്ക് എത്തി എന്ന് പറയുന്നതിൽ ചിലർ സംശയം രേഖപ്പെടുത്തി. കാരണം എജിന്‍ ഫാന്‍ കറങ്ങുന്നതിന്റെ ശബ്ദം വളരെ അകലെ നിന്നു പോലും കേൾക്കാം എന്നിരിക്കെ ഇതിൻറെ അപകട സാധ്യതകൾ നന്നായി അറിയാവുന്ന ഒരു ജീവനക്കാരൻ എഞ്ചിന് അടുത്തേക്ക് സ്വയം നടന്നു എന്ന് പറയുന്നത് അവിശ്വസനീയം ആണെന്ന് ഒരു വിഭാഗം ആരോപിച്ചു. സംഭവം നടക്കുമ്പോൾ വിമാനത്തിന്റെ ഉള്ളിൽ പൈലറ്റ് ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പരസ്യപ്പെടുത്തുമെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.

Exit mobile version