നൂറ് കുട്ടികളാണ് ലക്ഷ്യം; അള്ളാഹൂ അതിന് സഹായിക്കും; അറുപതാമത്തെ കുട്ടിയെ സ്വീകരിച്ചുകൊണ്ട് ഹാജി ജാൻ

ഓരോ വ്യക്തിയും വ്യത്യസ്തമായ രീതിയിലാണ്  പുതു വർഷത്തെ സ്വീകരിച്ചത്. ചിലർ പടക്കം പൊട്ടിച്ചും മറ്റു ചിലർ പാർട്ടികളിൽ പങ്കെടുത്തുമൊക്കെ പുതുവർഷത്തെ ആഘോഷപൂർവ്വം വരവേറ്റപ്പോൾ പാക്കിസ്ഥാൻ ഇസ്ലാമാബാദ് ക്വറ്റ സ്വദേശിയായ ഹാജി ജാൻ തന്റെ അറുപതാമത്തെ കുട്ടിയെ വരവേറ്റുകൊണ്ടാണ് പുതുവർഷത്തെ സ്വീകരിച്ചത്. പുതുവർഷ ദിനത്തിലാണ് ഇദ്ദേഹത്തിന് തന്‍റെ അറുപതാമത്തെ കുട്ടി ജനിക്കുന്നത്.

നൂറ് കുട്ടികളാണ് ലക്ഷ്യം; അള്ളാഹൂ അതിന് സഹായിക്കും; അറുപതാമത്തെ കുട്ടിയെ സ്വീകരിച്ചുകൊണ്ട് ഹാജി ജാൻ 1

ഹാജി ജാന് മൂന്ന് ഭാര്യമാരാണുള്ളത്. ഇവരിൽ നിന്നായി 60 കുട്ടികൾ ജനിച്ചു എങ്കിലും ഇതില്‍ അഞ്ചു പേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അറുപതാമത്തെ കുട്ടിക്ക് ഹാജി ഖുശ്‌ ജാന്‍ ഖാൻ എന്നാണ് ഇദ്ദേഹം പേരിട്ടിരിക്കുന്നത്. നൂറു കുട്ടികൾ വേണം എന്നതാണ് ഹാജി ജാന്‍റെ ഏറ്റവും വലിയ സ്വപ്നം. ഇതിനായി തന്‍റെ നാലാമത്തെ വിവാഹത്തിന് തയ്യാറെടുക്കുകയാണ്   ഹാജി ജാൻ.

എത്രയും കുട്ടികളെ നൽകിയതിന് അള്ളാഹുവിനോട് നന്ദിയുണ്ടെന്ന് ഹാജി പറയുന്നു. നൂറു കുട്ടികൾ എന്ന സ്വപ്നം  പൂർത്തീകരിക്കാൻ അള്ളാഹു സഹായിക്കുമെന്നും ഹാജി ജാൻ പറഞ്ഞു. ഹാജി ജാന്‍റെ കുടുംബ വിശേഷം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി. സ്വന്തം വീട്ടിൽ തന്നെ ഒരു പട്ടാളം രൂപപ്പെടുത്തുകയാണ് ഹാജി ജാന്‍  ചെയ്യുന്നതെന്ന് ഒരു വിഭാഗം കമൻറ് ചെയ്തു. അതേസമയം വേറൊരു കൂട്ടം പറയുന്നത് മറ്റ് മതസ്ഥർക്കെതിരെ പോരാടുന്നതിന് വേണ്ടിയാണ് ഹാജി ജാൻ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നത് എന്നാണ്. സ്വന്തം വീട്ടിൽ അതിനായുള്ള പോരാളികളെ സൃഷ്ടിച്ചെടുകുകയാണ് അദ്ദേഹം. അധികം വൈകാതെ തന്നെ ഇയാളുടെ വീട് തന്നെ ഒരു പഞ്ചായത്തായി പ്രഖ്യാപിക്കപ്പെടുമെന്നും ചിലർ കമൻറ് ചെയ്തു.

Exit mobile version