ബലാൽസംഗം ചെയ്തയാളുമായി പെണ്കുട്ടി പ്രണയത്തിലാകുന്നത് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ; എതിർത്ത അമ്മയെ പെൺകുട്ടിയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

ബലാത്സംഗം ചെയ്ത യുവാവുമായി പെൺകുട്ടി പ്രണയത്തിലായി. ഇത് എതിർത്ത അമ്മയെ മകളും യുവാവും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി. ഗ്വാളിയാറിലാണ് സംഭവം. അമ്മയെ കഴുത്തു ഞെരച്ചും കുത്തിയും  കൊലപ്പെടുത്തിയ കേസിൽ 17 കാരയായ പെൺകുട്ടിയും കാമുകനും പോലീസ് പിടിയിലായി. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ബലാൽസംഗം ചെയ്തയാളുമായി പെണ്കുട്ടി പ്രണയത്തിലാകുന്നത് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ; എതിർത്ത അമ്മയെ പെൺകുട്ടിയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി 1

മമുത കുസ്വാഹാ എന്ന സ്ത്രീയാണ് മരിച്ചത്. മുൻപ് ഈ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കുറ്റത്തിന് ജയിലിലായിരുന്ന ആളുമായി ചേർന്നാണ് പെൺകുട്ടി സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. ഇതേ പെങ്കുട്ടിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിനു ഇയാള്‍ ജയിലിലായിരുന്നു.  അടുത്തിടെയാണ് ശിക്ഷ പൂര്‍ത്തിയാക്കി ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. ജയിൽ മോചിതനായ ഇയാളുമായി പെൺകുട്ടി അടുത്തു. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. ഈ ബന്ധം അമ്മ അറിഞ്ഞു. തുടര്‍ന്നു  അമ്മ ഈ ബന്ധത്തെ ശക്തമായി എതിർത്തു. ഇതോടെയാണ് കാമുകന്റെ സഹായത്തോടെ മകൾ അമ്മയെ അതി ക്രൂരമായി കൊലപ്പെടുത്തിയത്.

അമ്മയും മകളും ഗ്വാളിയാറിലുള്ള ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പെൺകുട്ടിയുടെ സമ്മതത്തോടെ വീട്ടില്‍ എത്തിയ കാമുകൻ മകളുടെ സഹായത്തോടെ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തുക ആയിരുന്നു. അമ്മ മരിച്ചു എന്ന് ഉറപ്പായപ്പോൾ അമ്മയുടെ ശരീരം കട്ടിലിനടിയിൽ ഒളിപ്പിച്ചു വച്ചു. ആ രാത്രി മുഴുവൻ അവർ ആ വീട്ടിൽ കഴിഞ്ഞു. പുലർച്ചെ ആരുമറിയാതെ അവിടെ നിന്ന് രക്ഷപ്പെടാനായിരുന്നു ഇരുവരും പ്ലാൻ ചെയ്തിരുന്നത്. എന്നാൽ വീടിന് പുറത്ത് ആരെയും കാണാതെ സംശയം തോന്നിയ നാട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്.

Exit mobile version