വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; അഡ്മിന്റെ നാക്ക് മുറിച്ചെടുത്തു യുവാക്കള്‍  പ്രതികാരം ചെയ്തു; സംഭവം ഇങ്ങനെ

വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും  ഒഴിവാക്കിയത് ഇഷ്ടപ്പെട്ടില്ല. അഡ്മിന്റെ നാക്ക് മുറിച്ചെടുത്ത് യുവാക്കൾ പ്രതികാരം ചെയ്തു. ഡിസംബർ 28 ന് മഹാരാഷ്ട്രയിലെ പൂനയ്ക്കടുത്തുള്ള ഫുര്‍ സുങ്ങിലാണ് ഈ സംഭവം നടന്നത്. യുവാവിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ നാക്ക് ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്തിട്ടുണ്ടെങ്കിലും പരുക്ക് അതീവ ഗുരുതരമാണ്.

വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; അഡ്മിന്റെ നാക്ക് മുറിച്ചെടുത്തു യുവാക്കള്‍  പ്രതികാരം ചെയ്തു; സംഭവം ഇങ്ങനെ 1

ആക്രമകാരികളായ പ്രതികളും അപകടം പറ്റിയ യുവാവും ഒരു പ്രദേശത്താണ് താമസിക്കുന്നത്. ഈ പ്രദേശത്തുള്ള ഹൗസിംഗ് സൊസൈറ്റിയിലെ അംഗങ്ങൾക്ക് വേണ്ടി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് യുവാവ് പ്രതികളിൽ ഒരാളെ നീക്കം ചെയ്തത്. ഇതാണ് ഇവരെ പ്രകോപിപ്പിച്ചത്. എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയത് എന്ന് ചോദിച്ചു കൊണ്ട് ഇവർ അഡ്മിൻ കൂടിയായ യുവാവിന് മെസ്സേജ് അയച്ചിരുന്നു. എന്നാൽ ഇദ്ദേഹം ഇതിന് യാതൊരു മറുപടിയും നൽകിയില്ല. ഇതോടെ ഫോണിൽ  വിളിച്ച് അഡ്മിനെ നേരിൽ കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഇദ്ദേഹം അതിന് തയ്യാറായില്ല.നിരവധി തവണ ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അഡ്മിന്‍ അതിന് മറുപടി നല്‍കിയില്ല.  തുടർന്ന് അഡ്മിനും ഭാര്യയും ഓഫീസില്‍ ഇരിക്കുന്നതിനിടെ പ്രതികൾ അവിടെ എത്തി ബഹളം വെച്ചു. ഗ്രൂപ്പിൽ അനാവശ്യമായ മെസ്സേജ് അയച്ചത് കൊണ്ടാണ് ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്തത് എന്ന് ഇയാൾ യുവാക്കളോട് പറഞ്ഞു. ഇത് ഇഷ്ടപ്പെടതിരുന്ന ഈ അഞ്ചു യുവാക്കള്‍ അവിടെ വച്ച് അഡ്മിനെ അതിക്രൂരമായി മർദ്ദിച്ചു. തുടര്ന്ന് ഇയാളുടെ നാക്ക് മുറിച്ചെടുക്കുക ആയിരുന്നു.

Exit mobile version