മനുഷ്യശരീരം വളമാക്കി മാറ്റുന്നതിന് അനുമതി നൽകി; ശവ സംസ്കാരത്തിനു ഭീമമായ ചിലവ്; സ്മശാനത്തിനു സ്ഥലം ലഭിക്കുന്നതിനു ദൗർലഭ്യം; ഏറ്റവും മികച്ച മാർഗ്ഗമെന്ന് പഠനം
മരണശേഷം മനുഷ്യന്റെ ശരീരം വളം ആക്കി മാറ്റി കൃഷിക്ക് ഉപയോഗപ്പെടുത്തുന്നതിന് അനുമതി നൽകിയിരിക്കുകയാണ് അമേരിക്കയിലെ സംസ്ഥാനമായ ന്യൂയോർക്ക് . ഇത്തരത്തിൽ അനുമദി നല്കിയിരിക്കുന്ന ആറാമത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് ന്യൂയോർക്ക്. കഴിഞ്ഞ ആഴ്ചയുടെ അവസാനമാണ് ന്യൂയോർക്ക് ഗവർണറായ കാത്തി ഹോച്ചൽ ഈ നിയമം പാസാക്കിയത്.
2019 ഇൽ വാഷിംഗ്ടൺ ആണ് മനുഷ്യ ശരീരം വളം ആക്കി മാറ്റാനുള്ള അനുമതി നൽകുന്ന ആദ്യത്തെ സംസ്ഥാനം. ആദ്യമായി ഈ നിയമം നിലവിൽ വരുന്നത് ഇവിടെയാണ്. പിന്നീട് സംസ്ഥാനങ്ങളും ഈ പാത പിന്തുടര്‍ന്നു.
2021 ൽ കോളറാഡോ , ഒറിഗ എന്നീ സംസ്ഥാനങ്ങളിലും 2022ൽ വാർമൊണ്ട് കാലിഫോർണിയ എന്നീ സംസ്ഥാനങ്ങളിലും ഈ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. അതിനു ശേഷം മനുഷ്യശരീരം വളം ആക്കി മാറ്റുന്ന നിയമം അംഗീകരിക്കുന്ന മറ്റൊരു സംസ്ഥാനമാണ് ന്യൂയോർക്ക്. വളരെ അനുകൂലമായിട്ടാണ് ഈ തീരുമാനത്തെ ജനങ്ങള്‍ സ്വീകരിച്ചത്.
ശവ സംസ്കാരത്തിനുള്ള ഭീമമായ ചെലവും സ്മശാനത്തിനു സ്ഥലം ലഭിക്കുന്നതിനുള്ള ദൗർലഭ്യവുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികാരികളെ നയിച്ചത്. കഴുകി ഉപയോഗിക്കാവുന്ന ഒരു വലിയ പാത്രത്തിൽ രാസപദാർത്ഥങ്ങൾ കൊണ്ട് മൂടി ആണ് മനുഷ്യ ശരീരങ്ങൾ കിടക്കുന്നത്. ചില രാസ പ്രവർത്തനങ്ങളിലൂടെ ഇതിനെ ന്യൂട്രിയന്‍റ് ഡെൻസോയിൽ ആക്കി മാറ്റും. ഒരു മനുഷ്യശരീരം 36 ബാഗുകളിൽ കൊള്ളാവുന്ന അത്ര വളമായി മാറും. ഇത് ഓർഗാനിക് കൃഷി നടത്തുന്നതിന് ഏറെ ഫലപ്രദമാണ്. ശ്മശാനങ്ങൾക്ക് സ്ഥലം ലഭിക്കുന്നതിന് പരിമിതിയുള്ള സ്ഥലങ്ങളിൽ മൃതശരീരം കമ്പോസ്റ്റ് ആക്കി മാറ്റുന്നതാണ് ഏറ്റവും മികച്ച മാർഗ്ഗമെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ സമിതി അഭിപ്രായപ്പെട്ടു