എയർ ഇന്ത്യ വിമാനത്തിനുള്ളിൽ യാത്രക്കാരിയുടെ നേർക്ക് മൂത്രമൊഴിച്ചു; മുംബൈ വ്യവസായിക്ക് 30 ദിവസത്തെ യാത്രാ വിലക്ക്; വ്യവസായുടെ പേര് വെളിപ്പെടുത്താതെ അധികൃതര്‍

ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വച്ച് യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ മുംബൈ വ്യവസായിക്ക് 30 ദിവസത്തെ വിലക്ക് ഏർപ്പെടുത്തി. എയർ ഇന്ത്യ വക്താവ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച് വിവരമുള്ളത്. ഇതുമായി ബന്ധപ്പെട്ട് വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് എയര്‍ ഇന്ത്യയുടെ ആഭ്യന്തര സമിതിയെ നിയോഗിച്ചതായും വിമാന ജീവനക്കാരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കും എന്നും വക്താവ് അറിയിച്ചു. അതേസമയം ആരോപണ വിധേയനായ വ്യക്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എയർ ഇന്ത്യ അധികൃതർ പുറത്തു  വിട്ടില്ല. ഇതില്‍ ഒരുരഹസ്യ സ്വഭാവം അധികൃതര്‍ സൂക്ഷിക്കുന്നുണ്ട്.

എയർ ഇന്ത്യ വിമാനത്തിനുള്ളിൽ യാത്രക്കാരിയുടെ നേർക്ക് മൂത്രമൊഴിച്ചു; മുംബൈ വ്യവസായിക്ക് 30 ദിവസത്തെ യാത്രാ വിലക്ക്; വ്യവസായുടെ പേര് വെളിപ്പെടുത്താതെ അധികൃതര്‍ 1

ഫ്ലൈറ്റിനുള്ളിൽ സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യം ഉണ്ടായതായി എന്നതൊഴിച്ച് യാത്രക്കാരൻ ആരാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അധികൃതര്‍ മൌനം പാലിച്ചു. സംഭവം വാർത്തയായതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ സംഭവം ലളിത വൽക്കരിക്കരുതെന്നും ഇത് ചെയ്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഡിജിസിഎ അറിയിച്ചു. മോശമായി പെരുമാറിയ വ്യക്തിക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു പോലീസിനും റെഗുലേറ്ററി അധികാരികൾക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട് എന്ന് എയർ ഇന്ത്യ വക്താവ് മറുപടി നൽകി.

മൂന്നുമാസം മുൻപാണ് ന്യൂയോർക്കില്‍ നിന്നും ഡൽഹിയിലേക്കുള്ള യാത്രാ മദ്ധ്യേ മധ്യവയസ്കയായ സ്ത്രീക്ക് നേരെ മുംബൈ വ്യവസായിയുടെ ഭാഗത്തുനിന്നും അതിക്രമം ഉണ്ടായത്. ഇയാൾ ലൈംഗികചേഷ്ടകള്‍ കാണിച്ച് അപമാനിച്ചതായും പിന്നീട് ഇവരുടെ നേർക്ക് മൂത്രമൊഴിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. കർണാടക സ്വദേശിയായ സ്ത്രീ നൽകിയ പരാതി  പുറത്തു വരുന്നത് ഇപ്പോഴാണ്. മാധ്യമങ്ങളിൽ വലിയ വാർത്ത ആയതോടെയാണ് വ്യവസായിക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Exit mobile version