ഒരു മണിക്കൂറിൽ ഒരു ലാർജ് മദ്യം മാത്രമേ നിങ്ങളുടെ കരളിന് താങ്ങാൻ കഴിയൂ; മദ്യം നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്നത് എങ്ങനെ; വീഡിയോ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുമ്പോൾ ഉയരുന്നത് ഈ ചോദ്യങ്ങൾ

മദ്യം ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവർക്കും അറിയാമെങ്കിലും മദ്യത്തെ ഒഴിവാക്കാൻ മനുഷ്യന് കഴിയുന്നില്ല എന്നാണ് യാഥാർത്ഥ്യം. ഉപേക്ഷിക്കാൻ പറ്റാത്ത വിധം അത് മനുഷ്യൻറെ ജീവിതത്തിൽ വേരുറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഇതിൻറെ അപകടം എത്രത്തോളം വലുതാണ് എന്ന് വിളിച്ചോതുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. മദ്യം മനുഷ്യ ശരീരത്തെ എങ്ങനെയാണ് നശിപ്പിക്കുന്നത് എന്ന് വിശദമാക്കിക്കൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത് ഒരു ന്യൂറോസർജനാണ്. ഓഹിയോയിൽ നിന്നുള്ള ഡോക്ടർ ബ്രിയാൻ ഹീഫ്ളിംഗർ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരു മണിക്കൂറിൽ ഒരു ലാർജ് മദ്യം മാത്രമേ നിങ്ങളുടെ കരളിന് താങ്ങാൻ കഴിയൂ; മദ്യം നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്നത് എങ്ങനെ; വീഡിയോ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുമ്പോൾ ഉയരുന്നത് ഈ ചോദ്യങ്ങൾ 1

വെള്ളം നിറച്ച കൊച്ചു ഗ്ലാസുകൾ ഒരു ടേബിളിന്റെ പുറത്ത് നിരത്തി വച്ചിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പിന്നീട് ഈ ഗ്ലാസുകൾ എടുത്തു കൊണ്ട് ഇദ്ദേഹം സംസാരിക്കുന്നു.

ആദ്യത്തെ മണിക്കൂറിൽ 5 പെഗ് മദ്യമാണ് കഴിക്കുന്നതെങ്കിൽ മദ്യം ശരീരത്തിൽ പ്രവേശിച്ച് അഞ്ച് മിനിറ്റിനകം തന്നെ അത് തലച്ചോറിൽ എത്തുന്നു. ഇത് ശരീരത്തെ ബാധിച്ചു തുടങ്ങുന്നു. അപ്പോള്‍ പ്രയാസമനുഭവിക്കുന്നത് കരൾ ആയിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കരളിന് ഒരു മണിക്കൂറിൽ ഒരു ഔൺസ് ആൽക്കഹോൾ  സംസ്കരിക്കാനുള്ള കഴിവ് മാത്രമേയുള്ളൂ. എന്നാൽ സാധാരണ ഡ്രിങ്ക് എന്ന് പറയുമ്പോൾ ഒന്നര ഔൺസ് മദ്യമായിരിക്കും. മണിക്കൂറിൽ അഞ്ചു പെഗ് മദ്യം കഴിക്കുമ്പോൾ ഒരാളുടെ ശരീരത്തിൽ എത്തുന്നത് അഞ്ച് ഔൺസ് ആൽക്കഹോളാണ്. ഇതിലുള്ള ഒരു ഔന്‍സിനെ സംസ്കരിക്കാനുള്ള കഴിവ് നമ്മുടെ കരളിലുണ്ട്. ബാക്കിവരുന്ന ആൽക്കഹോൾ മുഴുവൻ രക്തത്തിൽ കലരുകയാണ് ചെയ്യുന്നത്. ഇങ്ങനെ കലർന്ന ആൾക്കഹോളിന്റെ സാന്നിധ്യം ശരീരത്തിൽ നിന്ന് പൂർണ്ണമായി മാറണമെങ്കിൽ ആറ് മണിക്കൂറിലധികം സമയം വേണം. മദ്യപിച്ച് രണ്ടുമണിക്കൂർ കഴിയുമ്പോൾ എല്ലാം ഒക്കെയായി എന്നു പറഞ്ഞു വാഹനം എടുത്ത് ഇറങ്ങുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

20 വർഷത്തെ പ്രവർത്ത പരിചയമുള്ള ഡോക്ടറാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ മകൻ മദ്യപിച്ച് വാഹനം ഓടിച്ച് ഉണ്ടായ അപകടത്തിൽപ്പെട്ടാണ് മരിക്കുന്നത്. അതുകൊണ്ടാണ് ദൂഷ്യവശം എന്താണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുവാൻ ഇദ്ദേഹം തീരുമാനിക്കുന്നത്.

Exit mobile version