കാളനും ഓലനുമുള്‍പ്പെടുന്ന സദ്യ മാത്രമല്ല, നല്ല ഒന്നാന്തരം ബീഫുമുണ്ടാക്കും; നോൺ വെജ് ഇല്ലെന്ന് ചർച്ച ചെയ്യുന്നവർക്കുള്ള മറുപടി ഇതാ

കോഴിക്കോട് നടക്കുന്ന സ്കൂൾ കലോത്സവത്തിൽ പാചകത്തിന്റെ ചുമതല വഹിക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സമൂഹമാധ്യമത്തിൽ വലിയ തോതിലുള്ള ആക്രമണമാണ് നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന് എത്തുന്ന കുട്ടികൾക്ക് വെജിറ്റേറിയൻ ഭക്ഷണമാണ് നൽകുന്നത് എന്ന് ആക്ഷേപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു. ഭൂരിപക്ഷം പേരും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്ന ഒരു സ്ഥലത്ത് ഭക്ഷണം വെജിറ്റേറിയൻ ആയതിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർന്നത്. ഇത് പ്രസാദമൂട്ടല്ലെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം വാദിച്ചപ്പോൾ പഴയിടത്തിന് പിന്തുണച്ച് മറ്റൊരു വിഭാഗവും രംഗത്തു വന്നു. രുചികരമായ വെജിറ്റേറിയൻ സദ്യ മാത്രമല്ല പഴയിടം ഉണ്ടാക്കുന്നത് , നല്ല ഒന്നാന്തരം ബീഫ് കറിയും ഉണ്ടാക്കുമെന്ന് അവർ വാദിക്കുന്നു. പഴേടം ഇത് സ്ഥിരീകരിക്കുകയും ചെയ്തു. തന്റെ ഒപ്പം നന്നായി ബീഫും മറ്റു നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും പാചകം ചെയ്യുന്ന ഒരു ടീം ഉണ്ടെന്നും സംസ്ഥാന കായികമേളയിൽ നോൺവെജ് വിഭവങ്ങളാണ് വിളമ്പാറുള്ളതെന്നും അദ്ദേഹം പറയുകയുണ്ടായി.

കാളനും ഓലനുമുള്‍പ്പെടുന്ന സദ്യ മാത്രമല്ല, നല്ല ഒന്നാന്തരം ബീഫുമുണ്ടാക്കും; നോൺ വെജ് ഇല്ലെന്ന് ചർച്ച ചെയ്യുന്നവർക്കുള്ള മറുപടി ഇതാ 1

വളരെ വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭക്ഷണം പാകം ചെയ്യുന്നതിന്റെ ചുമതല പഴയിടത്തിലാണ്. പഴയിടത്തിന്റെ ഭക്ഷണ പെരുമ ഒരു കായികമേള കൊണ്ടോ കലാമേള കൊണ്ടോ അവസാനിക്കുന്നതല്ല. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ ഗൂഢലക്ഷ്യം വച്ചുള്ളതാണ്. കലോത്സവ ഭക്ഷണപ്പന്തലിൽ ഭക്ഷണം വിളമ്പാൻ തുടങ്ങിയാൽ മണിക്കൂറോളം കഴിക്കാൻ ആളുകളെത്തും. വെജിറ്റേറിയൻ സന്ധ്യയാകുമ്പോൾ കറികൾ തീർന്നാൽ വളരെ വേഗം പകരം കറികൾ ഉണ്ടാക്കാൻ കഴിയും. എന്നാൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ തീർന്നാൽ അത് പെട്ടെന്ന് ഉണ്ടാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്ന് ഒരു വിഭാഗം വാധിക്കുന്നു.

അതേസമയം വരുംവർഷങ്ങളിൽ കലോത്സവത്തിന്‍റെ ഭക്ഷണപ്പന്തലിൽ നോൺ വെജിറ്റേറിയൻ ഭക്ഷണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Exit mobile version