പ്രണയത്തിന് കണ്ണില്ല എന്ന് പറയാറുണ്ട്. പ്രായമോ ജാതിയോ ഒന്നും അവിടെ ഒരു തടസ്സമേ അല്ല. നിരവധി പേർ മനുഷ്യൻ സൃഷ്ടിച്ച വേലിക്കെട്ടുകള്‍ തച്ചുടച്ച് തങ്ങളുടെ പ്രണയം പൂര്‍ണതയില്‍ എത്തിച്ചിട്ടുണ്ട്. അത്തരക്കാരുടെ ഇടയിലേക്ക് ഇതാ ഒരു ദമ്പതികൾ കൂടി. എഴുത്തുകാരിയായ കിഷോർ ബീവിക്ക് 70 വയസുണ്ട്. ഭർത്താവ് ഇഫ്തികറിന് 37 ഉം. ഇരുവരും പ്രായത്തെ തോൽപ്പിച്ച് ജീവിതത്തിൽ ഒന്നായവരാണ്. പാക്കിസ്ഥാനാണ് ഈ അപൂര്‍വ്വ പ്രണയ കഥയ്ക്ക് സാക്ഷ്യം വഹിച്ചത്. ഇവരുടെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമത്തില്‍ വൈറലായിക്കഴിഞ്ഞു.
വളരെ വർഷങ്ങൾക്കു മുൻപ് തന്നെ കിഷോര്‍ ബീവിയും ഇഫ്തിക്കറും അടുപ്പത്തിലായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തു. ഒരു വിധത്തിലും ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ അനുവദിക്കില്ല എന്ന് തീര്‍ത്തു പറഞ്ഞു. വീട്ടുകാരും ബന്ധുക്കളും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇഫ്ത്തിക്കറിന് മറ്റൊരു വിവാഹം കഴിക്കേണ്ടി വന്നു. അപ്പോഴും കിഷോർ ബീവി തന്‍റെ കാമുകനു വേണ്ടി കാത്തിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ കിഷോറിന്റെ പ്രണയം പൂവണിഞ്ഞു. യഥാർത്ഥ പ്രണയം കുറച്ചു വൈകി ആണെങ്കിലും വിജയം കാണും എന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് ഈ ദമ്പതികൾ. വിവാഹ ശേഷം വളരെ സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതമാണ് ഇരുവരും നയിച്ചു പോരുന്നത്.
കിഷോര്‍ ബീവി തൻറെ 70 വയസ്സ് വരെ മറ്റൊരു പുരുഷനെ സ്വീകരിക്കാൻ പോലും തയ്യാറായിരുന്നില്ല. ഇവരുടെ ആത്മാർത്ഥ പ്രണയത്തിനു മുന്നിൽ പ്രായവും സമൂഹം തീർത്ത വേലിക്കെട്ടുകളും കേവലം പുക മറ മാത്രമാണെന്ന് കാലം തെളിയിച്ചു.