ഒരു രാത്രി മുഴുവൻ മൃതദേഹത്തിന് കാവൽ ഇരുന്നു; ആ ദിവസം രാത്രി നടന്ന സംഭവങ്ങൾ നാസു പോലീസിനോട് വിവരിച്ചത് ഇങ്ങനെ

കൊല്ലം ഫാത്തിമാതാ കോളേജിന് എതിർവശത്തുള്ള ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിലെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ നാസു പോലീസിനോട് നടത്തിയ വെളിപ്പെടുത്തലുകൾ പുറത്തു വന്നു.

ഒരു രാത്രി മുഴുവൻ മൃതദേഹത്തിന് കാവൽ ഇരുന്നു; ആ ദിവസം രാത്രി നടന്ന സംഭവങ്ങൾ നാസു പോലീസിനോട് വിവരിച്ചത് ഇങ്ങനെ 1

യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം ആ ദിവസം രാത്രി മുഴുവൻ ആ മൃതദേഹത്തിന് കാവൽ ഇരുന്നതായി നാസു പോലീസിനോട് പറഞ്ഞു. പിന്നീട് പുറത്തു പോയി ബ്ലേഡുമായി തിരികെ വന്ന് യുവതിയുടെ മാറിനു താഴെയും തലയിലും മുറിവുകല്‍ ഉണ്ടാക്കുകയായിരുന്നു.  മരിച്ചു എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്  എന്നാണ് ഇയാൾ പറഞ്ഞത്.

അടുത്ത ദിവസം രാവിലെ ഇയാൾ സംഭവം സ്ഥലത്തു നിന്നും പോയെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ വന്നു മൃതദേഹം പരിശോധിച്ചിരുന്നു.

ചൊവ്വാഴ്ച കണ്ടെത്തിയ മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടായിരുന്നു. സംഭവ സ്ഥലത്തു നിന്നും യുവതിയുടെ അടിവസ്ത്രവും ലെഗിൻസും ബാഗും മാത്രമാണ് ലഭിച്ചത്.

ബീച്ചിൽ വച്ചാണ് നാസു യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇയാൾ ഇവരെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അപസ്മാരമുണ്ടായിരുന്ന ഇവരെ മൽപ്പിടുത്തതിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

പുതുവത്സര ദിനം രാത്രി കൊട്ടിയം പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട നാസുവിന്റെ പക്കൽ നിന്നും യുവതിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നു. എവിടെ നിന്ന് ലഭിച്ചതാണ് എന്ന് ചോദിച്ചപ്പോൾ കളഞ്ഞു കിട്ടിയതാണ് എന്നാണ് ഇയാൾ പറഞ്ഞത്. ഇയാൾ പറഞ്ഞത് വിശ്വസിച്ച് കേവലം പെറ്റീക്കേസ് എടുത്ത് ഇയാളെ പറഞ്ഞുവിടുകയാണ് പോലീസ് ചെയ്തത്. മൃതദേഹം കണ്ടെത്തിയതിനു ശേഷം വീണ്ടും നാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.

Exit mobile version