സംസ്കരിക്കാനായി നൽകിയ മൃതശരീരങ്ങൾ ബന്ധുക്കളുടെ അനുമതിയില്ലാതെ മുറിച്ചു വില്പന നടത്തി അമ്മയും മകനും. അമേരിക്കയിലെ കോളറാഡോയിലെ ഫ്യൂണറൽ ഹോം ഉടമയായ മേഗൻ ഹേസിനാന് 20 വർഷത്തെ തടവു ശിക്ഷ കോടതി വിധിച്ചത്.
500 ൽ അധികം മൃതശരീരങ്ങളാണ് ഇവർ ബന്ധുക്കളുടെ അനുമതിയില്ലാതെ മുറിച്ചു വിറ്റത്. ഇതിൽ കുറ്റക്കാരി ആണെന്ന് കണ്ടെത്തിയ മേഗന്‍റെ അമ്മയായ ഷേർളി എന്ന 69 കാരിയായെ 15 വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. കോളറാഡോയിൽ സൺസെറ്റ് മെസ്സ് എന്ന ഫ്യൂണറൽ ഹോം ആണ് ഇവർ നടത്തിയിരുന്നത്. അമേരിക്കയിൽ ശവ സംസ്കാരത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്തു നടക്കുന്ന സ്ഥാപനമാണ് ഇത്. ഇതേ കെട്ടിടത്തിൽ തന്നെ ശരീര അവയവങ്ങൾ വിൽപ്പന നടത്തുന്ന ഒരു സ്ഥാപനവും മേഗന് ഉണ്ടായിരുന്നു. ഗവേഷണം നടത്തുന്ന സ്ഥാപനങ്ങൾക്കാണ് ശരീരത്തിലെ അവയവങ്ങൾ ഇവർ വില്പന നടത്തിയത്. മേഗന്‍റെ അമ്മയായിരുന്നു മൃതശരീരം മുറിച്ച് നൽകുന്ന ചുമതല ഏറ്റെടുത്തിരുന്നത്. പണം സമ്പാദിക്കുന്നതിനുള്ള ആർത്തിയാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്.
2018 കാലഘട്ടത്തിൽ അമേരിക്കയിൽ ഒരു വലിയ വ്യവസായമായി മാറിയിരുന്ന അവയവ കച്ചവടവുമായി ബന്ധപ്പെട്ട് പ്രമുഖ വാർത്താ ഏജൻസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നത്. മേഗനും അമ്മയും ചേർന്ന് മൃതദേഹങ്ങൾ കീറിമുറിച്ച് അവയവം മാഫിയകൾക്ക് നൽകുന്നതായി ഈ സ്ഥാപനത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന ചില തൊഴിലാളികൾ രഹസ്യമായി വിവരം നല്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്.
വാർത്ത പുറത്തു വന്ന് അധികം വൈകാതെ തന്നെ ഇവരുടെ സ്ഥാപനം എഫ് ബീ ഐ റെയ്ഡ് ചെയ്തു. നിരവധി ശവശരീരങ്ങളിൽ നിന്നും അവയവങ്ങൾ മുറിച്ച് നീക്കം ചെയ്തു വില്പന നടത്തി പണം സമ്പാദിച്ചതായി എഫ് ബീ ഐ കണ്ടെത്തി.