ഒരു കൈയ്യബദ്ധം നാറ്റിക്കരുത്; ക്രിക്കറ്റ് താരത്തിന്റെ പേരിനു പകരം പാക്കിസ്ഥാൻ കമന്റേറ്റര്‍ അറിയാതെ പറഞ്ഞത് ഒരു പോൺസ്റ്റാറിന്റെ പേര്; വീഡിയോ വൈറൽ
ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധിക്കപ്പെടുന്നത് ഒരു ഷോട്ട് വീഡിയോയാണ്. പാകിസ്ഥാനിലെ കറാച്ചിയിൽ വച്ച് നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ കമാന്റേറ്ററിന് പറ്റിയ ഒരു നാക്ക് പിഴയുടെ ക്ലിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ നിറയുന്നത് . ഈ മത്സരം പറയത്തക്ക പ്രത്യേകതകൾ ഒന്നും ഇല്ലാത്തതായിരുന്നു എങ്കിലും കമന്റേറ്ററിന് പറ്റിയ അബദ്ധത്തിലൂടെ സംഭവം വൈറലായി മാറി. പാകിസ്താനിയായ കമന്റേറ്റർ ക്രിക്കറ്റ് താരത്തിന്റെ പേര് പറഞ്ഞത് ചെറുതായി ഒന്ന് മാറിപ്പോയി. ഇതാണ് സംഭവം വൈറലാകാനുള്ള പ്രധാന കാരണം.
ഇദ്ദേഹം ഉദ്ദേശിച്ചത് ന്യൂസിലന്റിന്റെ മുൻ ക്രിക്കറ്റ് താരമായ ഡാനി മോർസിനെയാണ് ആയിരുന്നു എങ്കിലും ആള് ഇത് പറഞ്ഞു വന്നപ്പോൾ അത് ഡാനി ഡാനിയൽസ് എന്നായിപ്പോയി. ഡാനി ഡാനിയൽസ് വളരെ പ്രശസ്തയായ ഒരു പോൺസ്റ്റാർ ആണ്. പെട്ടെന്ന് തന്നെ അദ്ദേഹം അത് തിരുത്തി എങ്കിലും സംഭവം ആകെ കൈവിട്ടു പോയി . നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയത്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത് . ഏറ്റവും ഒടുവിൽ ഡാനി ഡാനിസിന്റെ തന്നെ ശ്രദ്ധയില്‍ ഈ വീഡിയോ വന്നു. അവർ തൻറെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഇത് പോസ്റ്റ് ചെയ്യുകയും ചെയ്തു . ഒരു മികച്ച ക്യാപ്ഷനും അവര്‍ ഈ വീഡിയോയ്ക്ക് നല്കി. പുട്ട് മി ഇൻ കോച്ച് എന്നായിരുന്നു ഈ വീഡിയോക്ക് ഡാനിയൽസ് നൽകിയ ക്യാപ്ഷൻ.