അമേരിക്കയിലെ ടെക്സാസിൽ ജനിച്ച അവർ ഇരട്ടകൾ ആണെങ്കിലും രണ്ടു പേരും രണ്ടു വർഷമാണ് ജനിച്ചത്. ഇവരെ കുറിച്ചുള്ള കഥകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്.
ക്ലിപ്പ് കോട്ടും കാലി ജോസ് കോട്ടിനും തങ്ങളുടെ കുട്ടികൾ ജനിക്കുമെന്ന് കരുതിയിരുന്നത് ജനുവരി 11നായിരുന്നു. എന്നാൽ പുതുവത്സര ദിനത്തിന്റെ തലേന്ന് ബ്ലഡ് പ്രഷർ പരിശോധിക്കുന്നതിന് വേണ്ടി ആശുപത്രിയിൽ എത്തിയപ്പോൾ ആണ് ഡോക്ടർ ആ സത്യം അവരോട് പറയുന്നത്. കുട്ടികളെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കണം. ഉടൻതന്നെ അമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കി. ആദ്യത്തെ മകളെ ഡിസംബർ 31 രാത്രി 11 . 55 നു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പിന്നീട് 12 മണിക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയെ പുറത്തെടുക്കുന്നത്. കൃത്യമായി പറഞ്ഞാൽ 12 01നാണ് രണ്ടാമത്തെ കുട്ടിയുടെ ജനനസമയം. ആദ്യത്തെ കുട്ടിക്ക് ആനി ജോ എന്നും രണ്ടാമത്തെ കുട്ടിക്ക് എഫീ റോസ് എന്നുമാണ് പേരിട്ടത്. 6 മിനിറ്റിന്റെ മാത്രം വ്യത്യാസം കൊണ്ട് ജനിച്ച ഈ ഇരട്ടക്കുട്ടികളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായി മാറുന്നത്.
നേരത്തെയും ഇത്തരത്തിൽ അത്ഭുതപ്പെടുത്തുന്ന ഇരട്ടക്കുട്ടികളുടെ കഥകൾ പുറത്തു വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ അത് വലിയതോതിൽ ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ ഏറ്റവുമധികം ചർച്ചയായി മാറിയത് 18 മാസത്തെ പ്രായവ്യത്യാസത്തില്‍ ജനിച്ച ഇരട്ട കുട്ടികൾ ആയ സാറയുടെയും വില്ലിന്റെയും കഥയാണ്. ഐ വി എഫ് ബീജ സംങ്കലനത്തിലൂടെ ഒരേ ദിവസം തന്നെ ഒരേ ബാച്ചിലെ ഭ്രൂണങ്ങളിൽ നിന്നാണ് ഈ കുട്ടികളെ ഗർഭം ധരിക്കുന്നത്. പക്ഷേ സാറയുടെ ഫ്രൂണം ഇമ്പ്ലാന്റ് ചെയ്യുന്നതിന് മുൻപ് ഏകദേശം രണ്ട് വർഷത്തോളം ഫ്രീസറിൽ സൂക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി.ഇതാണ് രണ്ടു വര്‍ഷത്തെ ഇടവേള വന്നത്.