ദിവസവും ആയിരക്കണക്കിന് പേർ മരിക്കുന്നു; മരിച്ചവരിൽ അനവധി പ്രമുഖരും; ചൈനയിലെ സ്ഥിതിഗതികൾ സങ്കീർണ്ണം

ചൈനയിൽ സ്ഥിതിഗതികൾ വളരെ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നിരവധി പ്രമുഖരും സെലിബ്രിറ്റികളും മരണപ്പെടുന്നു. കോവിഡ് അതി ഭീകരമായ തുടരുന്നു എങ്കിലും ഇതുവരെ രോഗികളുടെ എണ്ണത്തെക്കുറിച്ചോ വ്യക്തമായ മരണനിരക്കോ ചൈന പുറത്ത് വിട്ടിട്ടില്ല. സമൂഹത്തിൽ അറിയപ്പെടുന്ന ചിലർ മരിച്ചു എന്ന വാർത്ത പുറത്തു വന്നതോടെ ഇവരും കോവിഡ് ബാധിച്ചു മരിച്ചതാണോ എന്ന സംശയമാണ് ഇപ്പോൾ സാധാരണ ജനങ്ങൾക്ക്. ഉന്നതരുടെ സ്ഥിതി ഇങ്ങനെയാണെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താകും എന്ന ആശങ്കയിലാണ് ലോകം.

ദിവസവും ആയിരക്കണക്കിന് പേർ മരിക്കുന്നു; മരിച്ചവരിൽ അനവധി പ്രമുഖരും; ചൈനയിലെ സ്ഥിതിഗതികൾ സങ്കീർണ്ണം 1

ലഭിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ പ്രതിദിനം ചൈനയിൽ ആയിരക്കണക്കിന് സാധാരണക്കാരാണ് മരിച്ചു വീഴുന്നത്. രാജ്യത്ത് ജനകീയ പ്രക്ഷോഭം ഉടലെടുത്തതോടെയാണ് ഡിസംബർ ആദ്യവാരം ചൈന അതുവരെ കർശനമാക്കിയിരുന്ന  സീറോ കോവിഡ് നയം പിൻവലിച്ചത്. എന്നാൽ രോഗബാധിതരുടെയും അതുപോലെതന്നെ മരിച്ചവരുടെയും കണക്കുകൾ പുറത്തു വിടുന്നത് പിൻവലിച്ച ചൈനയുടെ നടപടിക്കെതിരെ ലോക ആരോഗ്യ സംഘടന രംഗത്ത് വന്നിരുന്നു. നിലവിൽ കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ സമൂഹ മാധ്യമത്തിൽ നിന്നും ചൈന സെൻസർ ചെയ്യുന്നു എന്നാണ് വിവരം.

അടുത്തിടെ ചൈനയിൽ മരിച്ച പ്രശസ്തരുടെ വിവരങ്ങൾ ഇനി പറയുന്നവയാണ്. ചു ലാൻ ലാൻ ചൈനയിലെ അറിയപ്പെടുന്ന ഓപ്പറ ഗായികയായിരുന്നു. ഡിസംബർ 18ന് മരണപ്പെട്ട ഇയാളുടെ മരണ കാരണം എന്താണെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഗോങ് ജിന്റാങ്ക് മരിച്ചത് ജനുവരി ഒന്നിനാണ്. ഇദ്ദേഹം രാജ്യത്തെ അറിയപ്പെടുന്ന നടനാണ്. എന്നാൽ ഇദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയ കാരണവും പുറത്തു വന്നിട്ടില്ല. ഒരു മുൻ മാധ്യമപ്രവർത്തകൻ തിരക്കഥാകൃത്ത് അങ്ങനെ നിരവധി പ്രമുഖർ അടുത്തിടെ മരിച്ചുവെങ്കിലും ഇവരുടെ ഒന്നും മരണത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ പുറത്തു വിടാൻ ചൈന തയ്യാറായിട്ടില്ല.

Exit mobile version