ബ്രാഹ്മിണ് പൊടി മേത്തനും ഉണ്ടാക്കാം; ബ്രാഹ്മണരുടെ പൊടിക്ക് അതിന്റേതായ രുചിയും മാപ്പിളമാരുടെ മസാലയ്ക്ക് വേറൊരു രുചിയുമാണ്; കേരളത്തിൽ ഗണപതി ചിത്രം വെച്ച പല വെജിറ്റൽ ഹോട്ടലുകളും മുസ്ലീങ്ങളുടേതാണ്രാമസിംഹന്‍ അബൂബക്കര്‍

 ചാനൽ ചർച്ചയിൽ പങ്കെടുക്കവേ പ്രമുഖ ദളിത് ആക്ടർസ്റ്റായ ബിനു വെയിൽ നടത്തിയ ഒരു പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ രാമ സിംഹൻ അബൂബക്കർ രംഗത്ത്. കേരളത്തിൽ പുലയ അച്ചാർ പൗഡറോ പറയ സാമ്പാര്‍ പൌഡറോ ഇറക്കിയാൽ എത്രപേർ വാങ്ങും എന്ന ചോദ്യമാണ് രാമസിംഹനെ ചൊടിപ്പിച്ചത്. 

ബ്രാഹ്മിണ് പൊടി മേത്തനും ഉണ്ടാക്കാം; ബ്രാഹ്മണരുടെ പൊടിക്ക് അതിന്റേതായ രുചിയും മാപ്പിളമാരുടെ മസാലയ്ക്ക് വേറൊരു രുചിയുമാണ്; കേരളത്തിൽ ഗണപതി ചിത്രം വെച്ച പല വെജിറ്റൽ ഹോട്ടലുകളും മുസ്ലീങ്ങളുടേതാണ്രാമസിംഹന്‍ അബൂബക്കര്‍ 1

 ചിലർ വായ തുറന്നാൽ സെപ്റ്റിക് ടാങ്കിന്റെ മൂടി തുറക്കുന്നത് പോലെയാണെന്നും പണ്ട് പറയനും പുലയനും എല്ലാം കുത്തി ഉണക്കി പൊടിച്ച പൊടി തന്നെയാണ് എല്ലാവരും ഭക്ഷിച്ചിരുന്നത് എന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെ രാമസിംഹൻ  ചൂണ്ടിക്കാട്ടി. ഇപ്പോൾ മെഷീനുകളുടെ ജാതി അറിയാത്തതുകൊണ്ടാണ് അതിനു മുതിരാത്തത്. എന്നാൽ ഇന്നും വിത്ത് പാകി മുളപ്പിക്കുന്നതിൽ അവർ തന്നെയാണ് കേമര്‍ എന്ന് അദ്ദേഹം പറയുന്നു.

ആദിവാസി ഹെർബൽ ഓയിൽ ഇന്ന് വലിയ ഡിമാൻഡ് ആണ്. ബ്രാഹ്മണരുടെ പൊടിക്ക് അതിന്റേതായ ഒരു രുചിയും മാപ്പിളമാരുടെ മസാലയ്ക്ക് വേറൊരു രുചിയും , അതിൽ ക്രിസ്ത്യാനികളുടെ രുചി മറ്റൊന്നുമാണെന്ന് അദ്ദേഹം പറയുന്നു. അടിയരുടെ ഇലയിൽ ചുട്ടതും വേവിച്ചതുമായ ഭക്ഷണത്തിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ പോലും കഴിയില്ല. വയനാട്ടിലെ കുറിച്ച്യര്‍ ഉണ്ടാക്കുന്ന ദോശയോളം വരില്ല ഉടുപ്പി ദോശ.

ഓരോ ഗോത്രത്തിനും അവരുടെതായ ചില രുചിക്കൂട്ടുകൾ ഉണ്ട്. പലരും അത് ആസ്വദിക്കുന്നുമുണ്ട്. പട്ടിയെയും പാമ്പിനെയും രുചികരമായി ഭക്ഷിക്കുന്നവർ ഉണ്ടെന്നും താൻ അത് കണ്ടാൽ ശർദ്ധിക്കുമെന്നും അദ്ദേഹം പറയുന്നു. പറയന്റെയും പുലയന്റെയും സാമ്പാർ പൊടിക്ക് രുചി കൂടുതൽ ഉണ്ടെങ്കിൽ അതിന് ആവശ്യക്കാർ ഉണ്ടാകും. പപ്പട ചെട്ടിയാർ ഉണ്ടാക്കുന്ന പപ്പടത്തിന്റെ രുചി മെഷീൻ പപ്പടത്തിന് ഇല്ല.

 അമ്മാസ് മമ്മാസ് സാറാസ് തുടങ്ങിയ ഏത് ബ്രാൻഡ് വന്നാലും അതിന്റെ പിന്നിലുള്ളവരുടെ ജാതി ആരും നോക്കാറില്ല. ബ്രാഹ്മിൺ പൊടി മേത്തമുണ്ടാക്കാം. കേരളത്തിലെ ഗണപതി ചിത്രം വെച്ച പല വെജിറ്റേറിയൻ ഹോട്ടലും മുസ്ലീങ്ങളുടേതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ക്ലോസറ്റ് വായ തുറക്കുന്ന ജീവികൾക്ക് ബ്രാഹ്മിൻസ് പൊടി ദഹിക്കുന്നതേയില്ല. നായർ ചായക്കട പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ സ്ഥിരം കാഴ്ചയായിരുന്നു എന്നും രാമസിംഹൻ അബൂബക്കർ ചൂണ്ടിക്കാട്ടുന്നു.

Exit mobile version