18 കാരിയായ മകളുടെ കിടപ്പു മുറിയിൽ അർദ്ധരാത്രിയിൽ ആൺ സുഹൃത്തിനെ കണ്ടത് ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ മകൾ പോലീസിൽ പരാതി നൽകി. കൊച്ചി തമ്മനത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
എൽഎൽബി വിദ്യാർഥിനിയായ മകളുടെ മുറിയിൽ രാത്രി ശബ്ദം കേട്ടത് പരിശോധിച്ച മാതാപിതാക്കൾ കണ്ടത് കട്ടിലിന്റെ അടിയിൽ ഒളിച്ചിരിക്കുന്ന ആൺ സുഹൃത്തിനെയാണ്. ഇത് മാതാപിതാക്കൾക്ക് ചോദ്യം ചെയ്തു . മകളെ ശകാരിച്ചു. തുടർന്ന് തന്നെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് പെൺകുട്ടി പലരിവട്ടം പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറഞ്ഞു. ഉടൻതന്നെ പോലീസ് വീട്ടിലെത്തി പെൺകുട്ടിയെയും കൂട്ടി പാലാരിവട്ടം സ്റ്റേഷനിൽ എത്തി. പിന്നീട് മാതാപിതാക്കളെ വിളിച്ചു വരുത്തി വിശദമായി വിവരം തിരക്കിയപ്പോഴാണ് മകൾ താമസിക്കുന്ന മുകൾ നിലയിലെ മുറിയുടെ കട്ടിലിന്റെ അടിയിൽ നിന്ന് ആൺ സുഹൃത്തിനെ കണ്ട കാര്യം അവർ പോലീസിനോട് പറഞ്ഞത്. തുടർന്ന് ശകാരിക്കുകയും അടിക്കുകയും ചെയ്തു. ഇതാണ് മാതാപിതാക്കൾക്കെതിരെ മകൾ പോലീസിൽ പരാതി നൽകാനുള്ള കാരണം.
അതേസമയം താൻ ഇനി മാതാപിതാക്കളുടെ ഒപ്പം താമസിക്കാൻ തയ്യാറല്ലെന്നും ആൺ സുഹൃത്തിന്റെ ഒപ്പം പോകാനാണ് തനിക്ക് ഇഷ്ടമെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. തുടർന്ന് 18 വയസ്സ് പ്രായമുള്ള ഇരുവരോടും വിദ്യാഭ്യാസം പൂർത്തിയാക്കാൻ പോലീസ് നിർദ്ദേശിച്ചു. പെൺകുട്ടിയെ കാക്കനാട് ഉള്ള സർക്കാർ അഗതിമന്ദിരമായ സഖിയിലേക്ക് മാറ്റി.
എന്നാൽ വ്യാഴാഴ്ചയോടെ സഖിയിലെ ജീവനക്കാരോട് പോലും പറയാതെ പെൺകുട്ടി അവിടെ നിന്നും പോയി. സഖി അധികൃതർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയോടെ പെൺകുട്ടിയെ കണ്ടെത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. അപ്പോൾ മാതാപിതാക്കളുടെ ഒപ്പം തന്നെ വിടരുതെന്ന് പറഞ്ഞ് പെൺകുട്ടി മജിസ്ട്രേറ്റിന്റെ കാലിൽ വീണു കരഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് മകളെ വിട്ടുകിട്ടണമെന്ന് ആവശ്യവുമായി മാതാപിതാക്കൾ കോടതിക്ക് പുത്തും ബഹളം വെച്ചു. ഒടുവിൽ രക്ഷിതാക്കൾ പറയുന്ന ഹോസ്റ്റലിൽ പെൺകുട്ടി താമസിക്കണം എന്ന് കോടതി ഉത്തരവിടുകയായിരുന്നു.