യാത്രക്കാരന്റെ കുർത്തയിൽ പതിവിലുമധികം  ബട്ടൺസുകൾ; വിശദമായ പരിശോധനയിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി

മുംബൈ എയർപോർട്ട് കസ്റ്റംസ് സോണൽ യൂണിറ്റ് ത്രീ നടത്തിയ  ഓപ്പറേഷനിൽ 31. 29 കോടി വിലമതിക്കുന്ന 4 . 47 കിലോ ഗ്രാം ഹെറോയിനും 15.96 കോടി വിലമതിക്കുന്ന 1. 596 കിലോഗ്രാം കൊക്കയിനും  പിടികൂടി. ഇവരുടെ പക്കൽ നിന്നും രണ്ട് കേസുകളിൽ ആയിട്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മയക്കു മരുന്ന് പിടി കൂടിയത്.

യാത്രക്കാരന്റെ കുർത്തയിൽ പതിവിലുമധികം  ബട്ടൺസുകൾ; വിശദമായ പരിശോധനയിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി 1

 കെനിയ എയർവെയ്സിന്റെ കെ ക്യൂ 210 എന്ന വിമാനത്തിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നിന്നും കെനിയ വഴി എത്തിയ യാത്രക്കാരിൽ നിന്നുമാണ് 4.47 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തത്. ഇയാൾ മയക്കു മരുന്ന് ഒളിപ്പിച്ചിരുന്നത് ഡോക്കുമെന്റ് ഫോൾഡറുകളിലാണ്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതര്‍ പിന്നീട് ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് കോടികള്‍ വിലമതിക്കുന്ന മയക്കു മരുന്ന് കണ്ടെടുത്തത് . 


എത്യോപ്യൻ എയർലൈൻസ് ഫ്ലൈറ്റ് ആയ ഈ റ്റി 4 6 0 ൽ എത്തിയ ഒരാളുടെ ബാഗ് സ്കാൻ ചെയ്തപ്പോൾ അതിൽ പതിവിലും കൂടുതൽ ബട്ടന്‍സുകള്‍ ഉണ്ടായിരുന്നു. പിന്നീട് കൂടുതൽ വിശദമായി പരിശോധിച്ചപ്പോൾ ഇയാളുടെ കുർത്തയിലും ധാരാളം ബട്ടണുകൾ കാണാനിടയായി. തുടര്‍ന്നു ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് ബട്ടനുകളുടെ ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കു മരുന്ന് കണ്ടെടുത്തത് . ഇയാളില്‍ നിന്നും 1.5 9 6 കിലോഗ്രാം കൊക്കെയിന്‍ ആണ് കണ്ടെത്തിയത്. ഇരുവരെയും നര്‍ക്കോട്ടിക് ഡ്രഗ് ആൻഡ് സൈക്കോ ട്രോപിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.

Exit mobile version