അഞ്ചുശ്രീയുടെ മരണം ആത്മഹത്യയെന്ന് റിപ്പോർട്ട്; മരണം എലിവിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന്; ആത്മഹത്യ കുറുപ്പ് കണ്ടെത്തി

19 കാരിയായ കാസർഗോഡ് സ്വദേശിനി അഞ്ചു ശ്രീ പാർവതിയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നാണെന്ന് റിപ്പോർട്ട്. അഞ്ചു ശ്രീ മരിച്ചത് ഭക്ഷ്യ വിഷബാധ ഏറ്റല്ലെന്നും കുട്ടിയുടെ ശരീരത്തിനുള്ളിൽ വിഷാംശം കണ്ടെത്തിയതായും ഇത് കരളിനെ ബാധിച്ചതാണ് മരണ കാരണം എന്നുമാണ് പോസ്റ്റ്മോർട്ടത്തിൽ രേഖപ്പെടുത്തിലൂടെ പുറത്തു വന്നിട്ടുള്ളത് . കുട്ടിയുടെ ശരീരത്തിൽ എത്തിയിട്ടുള്ളത് പേസ്റ്റ് രൂപത്തിലുള്ള എലി വിഷമാണ് എന്നാണ് റിപ്പോർട്ട്.

അഞ്ചുശ്രീയുടെ മരണം ആത്മഹത്യയെന്ന് റിപ്പോർട്ട്; മരണം എലിവിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന്; ആത്മഹത്യ കുറുപ്പ് കണ്ടെത്തി 1

പോലീസ് നടത്തിയ പരിശോധനയിൽ നിന്നും എലി വിഷത്തെക്കുറിച്ച് അഞ്ചുശ്രീ മൊബൈലിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങളും ആത്മഹത്യ കുറുപ്പും കണ്ടെത്തുകയുണ്ടായി. അതേസമയം രാസ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നെങ്കിൽ മാത്രമേ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്.

എന്നാൽ കുട്ടിയുടെ മരണത്തിന് പിന്നിലുള്ള യഥാർത്ഥ കാരണമെന്താണെന്ന് കണ്ടെത്തണമെന്നും ഭക്ഷണം കഴിച്ചതിനുശേഷം അഞ്ചുശ്രീ ഉൾപ്പെടെ മൂന്ന് കുട്ടികൾക്ക് ശാരീരികമായ അവശതകൾ അനുഭവപ്പെട്ടതായി അഞ്ചുശ്രീയുടെ ഇളയച്ഛൻ കരുണാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷ്യവിഷബാധ അല്ല എങ്കിൽ എന്താണ് കുട്ടിയുടെ മരണകാരണമെന്ന്  കണ്ടെത്തണമെന്ന് അഞ്ചു ശ്രീയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഡിസംബർ 31ന് ഹോട്ടലിൽ നിന്നും ഭക്ഷണം ഓൺലൈൻ ആയി ഓർഡർ ചെയ്തു വരുത്തി കഴിച്ചതിനു ശേഷം ആണ് അഞ്ചു ശ്രീ മരിച്ചത് എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ പരാതി. ഇതിൻറെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമയെയും രണ്ട് ജീവനക്കാരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അഞ്ചു ശ്രീയുടെ മരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.

Exit mobile version