അവധി ആണെങ്കിൽ പോലും ഓഫീസ് തിരക്കുകളിലാണ് പലരും . എത്ര ഒഴിവാണെന്ന് പറഞ്ഞാലും കമ്പനിയില്‍ നിന്നും സഹപ്രവര്‍ത്തകരുടെ പല കോളുകളും അവരെ തേടി എത്താറുണ്ട്. നിരവധി ഫോൺ കോളുകളും മെസ്സേജുകളും ഓഫീസിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കും. എന്നാൽ ഇതൊന്നുമില്ലാതെ ജീവനക്കാർക്ക് ഓഫ് ഡേയുടെ സ്വാതന്ത്ര്യം പൂർണമായി ഉപയോഗിക്കാനുള്ള ക്രമീകരണവുമായി ഡ്രീം ഇലവൻ എന്ന സ്പോട്ട് പ്ലാറ്റ്ഫോം അവസരം ഒരുക്കിയിരിക്കുകയാണ്. ഇതിലൂടെ തങ്ങളുടെ ജീവനക്കാരുടെ ഊർജ്ജം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വീണ്ടെടുക്കുന്നതിന് ജീവനക്കാർക്ക് അവസരം നൽകിയിരിക്കുകയാണ് ഈ കമ്പനി.
വർഷത്തില്‍ ഒരിക്കലെങ്കിലും കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും നിങ്ങൾ വിട്ടു നിൽക്കണം. കമ്പനിയുമായി ബന്ധപ്പെട്ട ഈ മെയിലുകളോ മെസ്സേജുകളോ ഒന്നും ലഭിക്കില്ല. ഇതിലൂടെ ജോലി ചെയ്യുന്ന സ്ഥലത്തിന് പുറമെ സ്വകാര്യ ജീവിതത്തിലും സന്തോഷം കണ്ടെത്തുക എന്നതാണ് കമ്പനി ലക്ഷ്യം വെക്കുന്നത് . കമ്പനി അയച്ച മെയിലില്‍ പറയുന്നു.
ഏതെങ്കിലും കാരണ വശാൽ അവധിയിൽ ആയിരിക്കുന്ന ജീവനക്കാരനെ കമ്പനിയില്‍ നിന്നും ആരെങ്കിലും ബന്ധപ്പെടാൻ ശ്രമിക്കുക ആണെങ്കില്‍ ആ സഹപ്രവർത്തനങ്ങളിൽ നിന്നും ഒരു ലക്ഷം രൂപ ഫൈൻ ഈടാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ ഈ പുതിയ പോളിസി ഒരു വർഷമെങ്കിലും കമ്പനിയിൽ മുൻ പരിചയമുള്ള എല്ലാ ജീവനക്കാർക്കും ബാധകമാണ് . കമ്പനിയുടെ ഈ നടപടിക്കു സമൂഹ മാധ്യമത്തില്‍ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. എല്ലാ സ്ഥപനങ്ങളും ഈ രീതി പിന്തുടരണമെന്ന അഭിപ്രായമാണ് എല്ലാവരും ഒരേപോലെ മുന്നോട്ട് വയ്ക്കുന്നത് .