മാളികപ്പുറം എന്ന ചിത്രം വലിയ വിജയമാണ് കരസ്ഥമാക്കിയിട്ടുള്ളത്. ശബരിമല അയ്യപ്പനെ ഹീറോ ആക്കി വിഷ്ണുശങ്കർ സംവിധാനം ചെയ്തു ഉണ്ണിമുകൻ നായകനായി അഭിനയിച്ച ചിത്രമാണ് ഇത്. കേരളത്തിന് പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 9 ദിവസത്തെ കളക്ഷൻ മാത്രം എട്ടുകോടിയിൽ അധികമാണ്. വേൾഡ് വൈഡ് കളക്ഷൻ 10 കോടി കവിഞ്ഞിരിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യത്തെ മൂന്നു ദിവസം കൊണ്ട് തന്നെ കേരളത്തിൽ നിന്നും മൂന്നു കോടിയോളം രൂപ ഈ ചിത്രം കരസ്ഥമാക്കുകയും ചെയ്തു.
ഇപ്പോഴിതാ സന്നിധാനം പി ഓ എന്ന പേരിൽ മറ്റൊരു ചിത്രവും നിർമ്മാണ ഘട്ടത്തിൽ ഇരിക്കുകയാണ്. മലയാളത്തിന് പുറകെ വിവിധ ഭാഷകളിലാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഇതിൻറെ സംവിധാനം നിർവഹിക്കുന്നത് രാജീവ് വൈദ്യ ആണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് യോഗി ബാബുവും പ്രമോദ് ഷെട്ടിയും ആണ്. മലയാളത്തിന് പുറമേ തമിഴ് , കന്നട , തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളില്‍ ആയിരിക്കും ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. മകരസംക്രമ ദിവസമായ ജനുവരി 14ന് ശബരിമലയിൽ വച്ചാണ് ചിത്രത്തിൻറെ പൂജാകർമ്മങ്ങൾ നടത്താൻ നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ ഈ വിധത്തിൽ ഒന്നിന് പിറകെ ഒന്നായി അയ്യപ്പനെ ഹീറോ ആക്കി ചിത്രങ്ങൾ ഇറങ്ങുന്നതിൽ ഉറപ്പായും കാലം മറുപടി നൽകുമെന്ന് പ്രമുഖ ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഇതുപോലുള്ള എത്ര സിനിമകൾ വന്നാലും അതിന് കാലം മറുപടി നൽകുക തന്നെ ചെയ്യും. ലോകം മുന്നോട്ട് പോകും. അവർ ഫേസ്ബുക്കിൽ എഴുതി. മാളികപ്പുറം എന്ന ചിത്രം അയ്യപ്പനെ ഹീറോ ആക്കി പ്രഖ്യാപിച്ചു പുറത്തിറങ്ങിയ ചിത്രമാണ്. ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു എന്നാണ് വാർത്ത. ഇതിൻറെ അടിസ്ഥാനത്തിലാണ് ബിന്ദു അമ്മിണി ഇപ്പോൾ ഇത്തരം ഒരു കുറിപ്പ് പങ്കു വെച്ചത് എന്നാണ് നിരീക്ഷണം.