വിവാദങ്ങൾ പരിധി വിട്ട സാഹചര്യത്തിൽ കലോത്സവവേദികളിൽ ഭക്ഷണം ഉണ്ടാക്കാൻ ഭയമാണെന്നും ഇനിമുതൽ കലോത്സവങ്ങളിൽ ഭക്ഷണം പാചകം ചെയ്യാൻ ഇല്ലെന്നും പഴയിടം മോഹനന്‍ നമ്പൂതിരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം കൂടുതൽ ചർച്ചകൾക്കാണ് വഴിവെച്ചത്. വലിയൊരു വിഭാഗം പഴയിടത്തിന്റെ ഈ തീരുമാനത്തെ അനുകൂലിച്ച് രംഗത്ത് വന്നു. ചിലർ അദ്ദേഹത്തിൻറെ ഈ പ്രസ്താവനയെ പരിഹാസ രൂപേണയാണ് കണ്ടത്. പഴയിടത്തിന്റെ പ്രസ്താവനയിൽ പ്രതികരണം അറിയിച്ചു ഷിംന അസീസ് സമൂഹ മാധ്യമത്തിൽ കുറുപ്പ് പങ്കുവെച്ചു. ഇനിമുതൽ കലോത്സവ വേദികളിലേക്ക് ഇല്ല എന്ന് പറഞ്ഞ് പഴയിടം ദുഃഖം കടിച്ചമർത്തേണ്ട ആവശ്യമില്ലെന്ന് ഷിംന പറയുന്നു.
കലോത്സവ വേദികളിൽ വിവിധ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്ന രീതിയിലേക്ക് വരണം എന്ന് അവർ ആവശ്യപ്പെട്ടു. പഴയ കാര്യങ്ങളിൽ തന്നെ ഒതുങ്ങുന്നതിനു പകരം പുതിയ ഇടങ്ങൾ തേടാൻ കൂടി ഇനിയുള്ള വേദികൾ ഉപയോഗിക്കണമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പഴയിടത്തിന് നേരെ നടക്കുന്ന അജണ്ടകളെ ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കലോത്സവവേദികളിൽ വിവിധ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്ന രീതിയിലേക്ക് വരണം. അപ്പോൾ നോൺ വേണ്ടവർക്ക് അത് കഴിക്കാം വേണ്ടാത്തവർക്ക് ഒഴിവാക്കാം എന്നും ഷിംന അഭിപ്രായപ്പെട്ടു.
ഓരോയിടത്തിന്റെയും തനതു രുചികൾ ആസ്വദിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഒക്കെ വേദികൾ ഉപയോഗിക്കാം. തിന്നാൻ അല്ല വരുന്നത് എന്നൊക്കെ വെറുതെ പറയാം, ആടിപ്പാടി നടക്കുന്ന മക്കൾക്ക് വേഗം കഴിക്കാനും വയറു നിറയ്ക്കാനും സദ്യ എന്ന ഒരു ഓപ്ഷൻ മാത്രം ഉള്ളതുകൊണ്ടാണ് പലരും അതിലേക്ക് ഒതുങ്ങുന്നത്. എന്നാൽ അതിന് പകരം കലോത്സവം പോലെ ഒരു വേദിയിൽ അവർക്ക് വൈവിധ്യങ്ങൾ നൽകാൻ കഴിഞ്ഞാൽ അതൊരു ഇരട്ടിമധുരമായി മാറും. അതുവഴി എത്രയെത്ര സംസ്കാരങ്ങളും അതിൻറെ രുചികളും ഈ കലാമാങ്കത്തിനിടെ നമുക്ക് പ്രദർശിപ്പിക്കാനും ആഘോഷിക്കാനും കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഈ മേളകൾക്ക് ഭക്ഷണവും നിറം പകരട്ടെ. പഴയ കാര്യങ്ങളിൽ തന്നെ ഒതുങ്ങുന്നതിനു പകരം പുതിയ ഇടങ്ങൾ തേടാൻ കൂടി ഇനിയുള്ള വേദികൾ ഉപയോഗിക്കാമെന്നും ഷിംന അസീസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.