കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ നടന്ന ഒരു വിവാഹം വലിയ വാർത്തകളിലും ചർച്ചകളിലും ഇടംപിടിച്ചു. വിവാഹ വേദിയിലേക്ക് വരന്‍റെ ആദ്യ ഭാര്യ എത്തിയതാണ് പ്രശ്നങ്ങൾ സങ്കീർണമാക്കിയത്. തുടർന്ന് വധു വരന്‍റെ ഇളയ സഹോദരനെ വിവാഹം കഴിച്ചു. പ്രമുഖ ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്. ആദ്യ വിവാഹം മറച്ചു വച്ചാണ് ഇയാൾ രണ്ടാമത്തെ വിവാഹത്തിന് കച്ചകെട്ടി ഇറങ്ങിയത്.
അഞ്ചു വർഷം മുമ്പ് ഇയാൾ തന്റെ ഗ്രാമത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി ഇരുവർക്കും ഇടയിൽ ചില പ്രശ്നങ്ങൾ പതിവായിരുന്നു. തുടർന്ന് ഭാര്യയും ഭർത്താവും അകന്നു കഴിഞ്ഞു വരികയായിരുന്നു. ഇതിനു ശേഷമാണ് ഇയാൾ രണ്ടാമത് ഒരു വിവാഹത്തിന് ഒരുങ്ങിയത്. എന്നാൽ താൻ വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നും ഉള്ള കാര്യം ഇയാൾ വധുവിനോടും വീട്ടുകാരോടും പറഞ്ഞില്ല. തുടർന്ന് വലിയ ആഘോഷത്തോടെയാണ് വിവാഹത്തിന്റെ ചടങ്ങുകൾ ഇയാളും കുടുംബവും ഒരുക്കിയത്. വിവാഹ ദിനത്തോടനുബന്ധിച്ച് വധുവിന്റെ വീട്ടിലെത്തിയ വരനും വീട്ടുകാർക്കും വലിയ സ്വീകരണമാണ് വധുവും കൂട്ടരും നൽകിയത്. തുടർന്ന് മറ്റ് ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി. ഇതിനിടെയാണ് വരന്‍റെ ആദ്യ ഭാര്യ കുട്ടികളുമായി വിവാഹ വേദിയില്‍ എത്തി ബഹളം വെച്ചത്. തുടർന്ന് വധു വിവാഹത്തിന് താല്പര്യമില്ല എന്ന് അറിയിച്ചു. ഇത് വലിയ വാക്ക് തർക്കത്തിന് ഇടയാക്കി. തുടർന്ന് പോലീസ് എത്തി. ഇരുവരെയും അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് നടത്തിയ ചർച്ചയിൽ വരന്‍റെ ഇളയ സഹോദരനെ വിവാഹം കഴിക്കാം എന്ന ഒത്തുതീർപ്പിൽ അവർ എല്ലാവരും യോജിച്ചു. തുടർന്ന് യുവതി വിവാഹം കഴിക്കേണ്ട ആളിന്റെ ഇളയ സഹോദരനെ വിവാഹം കഴിച്ചു. ഇരു കുടുംബക്കാരും സന്തോഷത്തോടെ പിരിഞ്ഞു.