ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൾ ഒന്നാണ് അതി ശൈത്യം. മഞ്ഞു മൂടിയ റോഡുകളും മലമ്പ്രദേശങ്ങളും ഇന്ന് ഒരു സ്ഥിരം കാഴ്ച മാറിയിരിക്കുകയാണ്. ഒന്നിലധികം ജാക്കറ്റുകള്‍ ധരിച്ചാണ് പലപ്പോഴും തണുപ്പിനെ പ്രതിരോധിക്കുന്നത്. ഈ തണുപ്പിൽ ഒരല്പം ചൂടുള്ള ഭക്ഷണമോ വെള്ളമോ കഴിക്കാൻ ആഗ്രഹിക്കാത്തതായിട്ട് ആരുമുണ്ടാകില്ല. തിളച്ച പാത്രത്തിൽ നിന്നും നേരെ എടുത്തു വായിലേക്ക് ഇടാൻ തോന്നുന്ന അത്ര തണുപ്പാണ് പലപ്പോഴും പല സ്ഥലങ്ങളിലും. എന്നാൽ കൊടും തണുപ്പുള്ള പ്രദേശങ്ങളിൽ ഇത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമെന്നാണ് സത്യം. ഇപ്പോഴിതാ അത്തരത്തിൽ അതിശൈത്യമുള്ള ഒരു പ്രദേശത്ത് നിന്നും ഭക്ഷണം കഴിക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുന്നത്. ഇയാള്‍ തണുപ്പത്തിരുന്ന് ആവി പറക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ തെറ്റി. അതല്ല ഈ വീഡിയോയിൽ ഉള്ളത്. കഴിക്കാൻ എടുക്കുന്ന ഭക്ഷണം വടി പോലെ തണുത്തുറഞ്ഞു നിൽക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും.
കൊടും തണുപ്പിൽ നൂഡിൽസ് കഴിക്കുന്ന വീഡിയോ പങ്ക് വച്ചിട്ടുള്ളത് ജയിക്ക് ഫിഷർ എന്ന വ്യക്തിയാണ്. ഇയാൾ കഴിക്കുന്ന ഭക്ഷണം തണുത്തുറഞ്ഞതാണ്. എന്നാല്‍ ഭക്ഷണത്തെക്കാള്‍ എല്ലാവരുടെയും ശ്രദ്ധ പതിയുന്നത് ഇദ്ദേഹത്തിൻറെ താടിയും മുടിയും മഞ്ഞു മൂടിയിരിക്കുന്നതിലാണ്.
ഇയാളുടെ കൺ പീലി ഉൾപ്പെടെ മഞ്ഞിലുറഞ്ഞ് ഐസ് ആയി മാറിയിരിക്കുകയാണ്. മാത്രമല്ല കൈവശമുള്ള പാത്രത്തിലെ നൂഡിൽസ് കഴിക്കാൻ ശ്രമിക്കുമ്പോൾ സ്പൂണും ന്യൂഡൽസ്മെല്ലാം ഉറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്നു. വീഡിയോ കണ്ട് കടുത്ത അമ്പരപ്പിലാണ് എല്ലാവരും കമൻറ് ചെയ്തിട്ടുള്ളത്. ഈ സ്ഥലം ഏതാണെന്ന് നിരവധിപേർ കമൻറ് ആയി ചോദിച്ചിട്ടുണ്ട്. ഇത് വെറുതെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി ചെയ്തിരിക്കുന്നതാണ് എന്നും ചിലർക്ക് സംശയമുണ്ട്. എന്നാൽ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾക്കൊന്നും അദ്ദേഹം മറുപടി നൽകിയിട്ടില്ല .