വിമാനം യാത്രക്കാരെ കയറ്റാതെ പറന്നുയ്റന്നു എന്ന വാര്ത്ത കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നത്. 50 ലധികം യാത്രക്കാരെ കയറ്റാതെയാണ് ഗോ ഫസ്റ്റ് എന്ന വിമാനം പറന്നു യർന്ന് . ബാംഗ്ലൂരിൽ നിന്ന് ഡൽഹിയിലേക്ക് രാവിലെ 6 30 ന് യാത്ര തിരിച്ച ഗോ ഫസ്റ്റ് എന്ന വിമാനത്തിന്‍റെ ഭാഗത്ത് നിന്നുമാണ് ഇത്തരം ഒരു ഗുരുതരമായ പിഴവ് സംഭവിച്ചത്.
ഫ്ലൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ സമൂഹ മാധ്യമത്തിലൂടെ
വിമാനക്കമ്പനിക്കെതിരെ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പിന്നീട് അധികൃതരെ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാർക്ക് റൺവേയിൽ നിന്നും പുറത്ത് കടക്കാൻ കഴിഞ്ഞത്. ബസ്സിലാണ് യാത്രക്കാർ മടങ്ങിയത് എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്.വിമാനത്താവളത്തിലെ എല്ലാ നടപടികളും പൂർത്തിയാക്കിയതിനു ശേഷം ആണ് യാത്രക്കാർ എത്തിയതെങ്കിലും വളരെ അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവത്തിൽ ഉൾപ്പെട്ടു അവര്‍ വിമാനത്താവളത്തിൽ കുടുങ്ങി പോവുകയായിരുന്നു.
നിരവധി പേരാണ് വിമാനത്താവളത്തിലെ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ നിരുത്തരവാദപരമായ പെരുമാറ്റത്തിൽ പ്രതിഷേധം അറിയിച്ചു സമൂഹ മാധ്യമത്തില്‍ കമൻറ് രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലൂടെ ആണ് ഈ സംഭവം പുറം ലോകം അറിയുന്നത്. യാത്രക്കാരുടെ ലഗേജുമായി പറന്നുയര്‍ന്ന വിമാനം ടിക്കറ്റ് എടുത്ത യാത്രക്കാരെ കൊണ്ടുപോകാൻ മറന്നുവെന്നും ഇതിൽ യാത്രക്കാർ ആകെ വലഞ്ഞു പോയെന്നും പ്രതിഷേധിക്കുന്നവർ അഭിപ്രായപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ വിമാന കമ്പനി തന്നെ യാത്രക്കാർക്ക് നേരിടേണ്ടി വന്ന അവസ്ഥയില്‍ പരസ്യമായ ക്ഷമാപണം നടത്തുകയും ചെയ്തു.