വളരെ വ്യത്യസ്തനായ കള്ളന്; ഇദ്ദേഹം മോഷ്ടിച്ചത് പണമോ സ്വർണമോ ഒന്നുമല്ല; പക്ഷേ 20 വർഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇയാളുടെ മേല് ചുമത്തിയിട്ടുള്ളത്; അറിയാം ഈ കള്ളന്റെ വിശേഷം
ഒരു ദിവസം ഒരു മോഷണത്തിന്റെ വാർത്തയെങ്കിലും നമ്മുടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇതിൽ സ്വർണം , പണം , വിലപിടിപ്പുള്ള വസ്തുക്കൾ അങ്ങനെ പലതും മോഷ്ടിച്ചതിനെക്കുറിച്ച് നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഇതുവരെ കേട്ട മോഷണക്കഥ പോലെ ഒന്നുമല്ല ഇത്. കാരണം ഈ കള്ളൻ മോഷ്ടിക്കുന്നത് ഇത്തരത്തിലുള്ള സാധനങ്ങൾ ഒന്നുമല്ല. പ്രകാശിപ്പിക്കാത്ത കയ്യെഴുത്ത് പ്രതികളാണ് ഇയാൾ മോഷ്ടിക്കുന്നത്. അദ്ദേഹം തന്നെ നടത്തിയ കുറ്റസമരത്തിലൂടെയാണ് ഈ വാർത്ത പുറംലോകം അറിഞ്ഞത്.
ലോകപ്രശസ്ത എഴുത്തുകാരുടെ പ്രസിദ്ധീകരിക്കാത്ത കൈയെഴുത്ത് പ്രതികളാണ് ഇയാൾ മോഷ്ടിച്ചിട്ടുള്ളത്. ആൾമാറാട്ടം നടത്തി കയ്യെഴുത്ത് പ്രതികൾ മോഷ്ടിക്കുന്ന ഇയാളുടെ പേര് ഫിലിപ്പോ ബർണ്ണാദിനി എന്നാണ്. ഇദ്ദേഹം തന്നെ നടത്തിയ കുറ്റ സമ്മതത്തിലൂടെയാണ് ഈ സംഭവത്തിന് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ഇതിനോടകം ആയിരത്തിലധികം പ്രസിദ്ധീകരിക്കാത്ത കൈയെഴുത്ത് പ്രതികളാണ് ഇയാള് മോഷ്ടിച്ചിട്ടുള്ളത്. ഇയാൾക്കുള്ള ശിക്ഷ ഏപ്രിൽ അഞ്ചിന് വിധിക്കും എന്നാണ് ലഭിക്കുന്ന വിവരം.
ഇത്തരത്തിലുള്ള വിചിത്രമായ മോഷണം നടത്തുന്നതിനുവേണ്ടി ഇയാൾ ഉപയോഗിച്ചത് അതിലും വിചിത്രമായ ഒരു രീതിയാണ്. പ്രശസ്തമായ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഇമെയിൽ അഡ്രസ്സുകൾ ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തി വന്നിരുന്നത്. ഇയാൾ മോഷ്ടിച്ച കയ്യെഴുത്ത് പ്രതികൾക്ക് കോടികളുടെ മൂല്യമാണ് കൽപ്പിക്കപ്പെടുന്നത്. അത് കൊണ്ടുതന്നെ 20 വർഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇയാൾ ചെയ്തിട്ടുള്ളത്.
ഈ കൈയെഴുത്ത് പ്രതികൾ ഒന്നും തന്നെ വിൽപ്പന നടത്തുന്നതിന് വേണ്ടിയല്ല ഇയാൾ മോഷ്ടിച്ചിട്ടുള്ളത് എന്നതാണ് ഇതിൽ ഏറ്റവും കൗതുകം ഉണർത്തുന്ന കാര്യം. വലിയ എഴുത്തുകാരുടെ കൈയെഴുത്ത് പ്രതികൾ ആൾമാറാട്ടത്തിലൂടെ സ്വന്തമാക്കി അത് തന്റെ ശേഖരണത്തിൽ സൂക്ഷിക്കുന്നതിലൂടെ പ്രത്യേക ആനന്ദം കണ്ടെത്തുന്ന വ്യക്തിയായിരുന്നു ഫിലിപ്പോ. വളരെ യാദൃശ്ചികമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്.