ലൈംഗിക ദുർ നടത്തത്തിന്‍റെ പേരിലും സഭാ ചട്ടം ലംഘിച്ച് രണ്ട് കുട്ടികളുടെ പിതാവാണ് ബിഷപ്പ് എന്ന് കണ്ടെത്തുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ മൈസൂർ ബിഷപ്പ് കനികദാസ് എ വില്യംസിനെ ബിഷപ്പ് പദവിയിൽ നിന്നും വത്തിക്കാൻ നീക്കി. 37 ഓളം വൈദികര്‍ ചേര്‍ന്ന് ബിഷപ്പിനെതിരെ വത്തിക്കാനില്‍ പരാതി നൽകി. ഇത് പരിഗണിച്ചാണ് കനിക ദാസനോട് മാറി നിൽക്കാൻ സഭ ആവശ്യപ്പെട്ടത്. ഇയാൾക്കെതിരെ വരുമാനത്തിൽ ക്രമക്കേട് കാണിച്ചു എന്ന കുറ്റകൃത്യവും നിലനിൽക്കുന്നുണ്ട്.
വൈദികർ തന്നെ നൽകിയ പരാതിയെ തുടർന്നാണ് വത്തിക്കാന്റെ ഭാഗത്തു നിന്നും ഈ നടപടി ഉണ്ടായിട്ടുള്ളത്. പരാതി ലഭിച്ചിട്ട് നാല് വർഷത്തോളം ആകുന്നു. ഇപ്പോഴാണ് അന്വേഷണം പൂർത്തിയായത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രണ്ട് ബിഷപ്പുമാർ മൈസൂർ സഭയുടെ അഭിമാനത്തിന് കളങ്കം ചാര്‍ത്തുന്ന തരത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ബിഷപ്പ് ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സഭയുടെ സൽകീർത്തി, പ്രശസ്തി , പേര് , ആത്മീയത എല്ലാം നഷ്ടപ്പെട്ടത് തികച്ചും ദൗർഭാഗ്യകരമായ കാര്യമായി പോയി എന്ന് കന്നട ക്രിസ്താര സംഘ സെക്രട്ടറിയായ റാഫേൽ അഭിപ്രായപ്പെട്ടു. തന്‍റെ നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ മൂടിവയ്ക്കുന്നതിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് കനകദാസ് പണം ചെലവഴിച്ചത് എന്ന് റാഫേൽ പറയുന്നു.
സഭയുടെ ചട്ടമനുസരിച്ച് വിവാഹം കഴിക്കാൻ അനുമതി ഇല്ല. എന്നാൽ ബിഷപ്പിനു രണ്ട് മക്കൾ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ബിഷപ്പ് അശ്ലീലകരമായ രീതിയിൽ സംസാരിച്ചു എന്ന് കാണിച്ച് ഒരു സ്ത്രീ പരാതി നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ വത്തിക്കാന്‍റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിരിക്കുന്നത്.