ജീവനുള്ള അർബുദകോശങ്ങളെ ഉപയോഗിച്ച് ആന്റി ക്യാൻസർ വാക്സിൻ വികസിപ്പിച്ചെടുത്ത് ഗവേഷകർ; ഇത് സയന്‍സിന്റെ നേട്ടം

മനുഷ്യനു ഇതുവരെ പൂര്‍ണമായി വരുതിയിലാക്കാന്‍ കഴിയാത്ത രോഗമാണ് ക്യാന്‍സര്‍. ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇപ്പൊഴും നടന്നു വരികയാണ്.   ഇപ്പോഴിതാ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്ന ആൻറി ക്യാൻസർ വാക്സിൻ ഗവേഷകർ വികസിപ്പിച്ചെടുത്തു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഈ വാക്സിൻ വികസിപ്പിച്ചെടുത്തത് ജീവനുള്ള അര്‍ബുദ കോശങ്ങളിൽ നിന്നാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . നേരത്തെ നിര്‍ജ്ജീവമായ ക്യാന്‍സര്‍ കോശങ്ങളില്‍ നിന്നുമാണ് വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടുള്ളത്. 

ജീവനുള്ള അർബുദകോശങ്ങളെ ഉപയോഗിച്ച് ആന്റി ക്യാൻസർ വാക്സിൻ വികസിപ്പിച്ചെടുത്ത് ഗവേഷകർ; ഇത് സയന്‍സിന്റെ നേട്ടം 1

ജീവനുള്ള ക്യാൻസർ കോശങ്ങളില്‍ ജനിതകമായ മാറ്റം വരുത്തിയാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്. ജനിതക എഡിറ്റിങ് നടത്തിയാണ് ഇങ്ങനെ ചെയ്തത്.  അർബുദ കോശങ്ങളെ ആൻറി ക്യാൻസർ ഏജന്റാക്കി മാറ്റുന്നതിന് സി ആർ ഐ എസ് പി ആർ ക്യാസ് 9 എന്ന ജനത എഡിറ്റിംഗ് ടൂൾ ആണ് ഉപയോഗിച്ചാണ്. ഈ വാക്സിൻ കുത്തിവയ്ക്കുന്നത് വീണ്ടും ക്യാൻസർ ഉണ്ടാകുന്നതിനെ തടയാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. ഈ ഗവേഷണത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് അമേരിക്കയിലെ ബ്രോസ്റ്റണിലുള്ള ബ്രിങ്ഹോം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ സെൻറർ ഫോർ സ്റ്റെം സെൽ ആൻഡ് ട്രാൻസ്ലേഷൻ ഇമ്മ്യൂണോ തെറാപ്പിയിലാണ്. ഇവിടുത്തെ ഗവേഷകരാണ്  ഈ ഗവേഷണത്തിന് നേതൃത്വം നൽകിയത്.

ഈ വാക്സിന് തലച്ചോറിൽ കണ്ടുവരുന്ന ക്യാന്‍സര്‍ ആയ ഗ്ലിയോ ബ്ലാസ്റ്റോമയെ  പ്രതിരോധിക്കാൻ ശേഷിയുണ്ട്. എലികളില്‍ നടത്തിയ പരീക്ഷണത്തിൽ നിന്നുമാണ് ഇത് കണ്ടെത്താൻ കഴിഞ്ഞത്. സാധാരണയായി നിർവീര്യമായ അർബുദ കോശങ്ങളെയാണ് വാക്സിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് എങ്കിൽ ഇത്തവണ ഗവേഷകർ അതിനായി ഉപയോഗിച്ചത് ജീവനുള്ള അർബുദ കോശങ്ങളാണ്. അതുകൊണ്ടുതന്നെ തലച്ചോറിലൂടെ ദീർഘദൂരം സഞ്ചരിക്കുവാൻ ഇത് വാക്സിനെ സഹായിക്കുന്നു. പല അര്‍ബുദങ്ങളെയും ഈ വാക്സിന്‍ തടയുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. 

Exit mobile version