ഉറുമ്പിനെ കൊല്ലാൻ ചുറ്റിക വേണ്ട; ജോൺസൺ ആന്‍ഡ് ജോൺസനു വിലക്കേർപ്പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി

ജോൺസൺ ആന്‍ഡ് ജോൺസൺ ബേബി പൗഡറിന് വിലക്കേർപ്പെടുത്തിയ മഹാരാഷ്ട്ര സർക്കാരിന്റെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദ് ചെയ്തു. ഗൗതം പട്ടേൽ , എസ് ജീ ദിഗെ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് ഈ നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉറുമ്പിനെ കൊല്ലാൻ ചുറ്റിക വേണ്ട; ജോൺസൺ ആന്‍ഡ് ജോൺസനു വിലക്കേർപ്പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി 1

സർക്കാരിൻറെ നടപടി യുക്തിഹീനമാണെന്നും മര്യാദ ഇല്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സൗന്ദര്യ സംരക്ഷക വസ്തുക്കളുടെ ഗുണനിലവാരം ഏറെ പ്രാധാന്യമുള്ള വിഷയമാണ്. എന്ന് കരുതി ഒരു ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തിൽ ചെറിയ ഒരു വ്യതിചലനം ഉണ്ടെന്നു കണ്ടു ആ കമ്പനി പൂർണ്ണമായി അടച്ചു പൂട്ടുന്നത് ഒരിയ്ക്കലും യോജിക്കാൻ കഴിയുന്നതല്ല. കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങളെ കൂടി നിരോധിക്കുന്നത് ഒരു കാരണവശാലും യുക്തിക്ക് നിരക്കാത്തതാണ്. ഇതുവഴി വാണിജ്യ രംഗത്തെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. സർക്കാരിൻറെ
ഈ നടപടിയെ അങ്ങനെ വേണം കാണാൻ. ഉറുമ്പിനെ കൊല്ലുന്നതിനു വേണ്ടി ചുറ്റിക കൊണ്ട് അടിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അതേസമയം കോടതിയുടെ ഈ വിധി ഒരു വിഭാഗത്തില്‍ നിന്നും വലിയ വിമർശനമാണ് ക്ഷണിച്ചു വരുത്തിയത്. വമ്പൻ കമ്പനികളെ സഹായിക്കുന്ന നടപടിയാണ് ഇത് എന്ന് ചിലര്‍ ആരോപിച്ചു. സമൂഹ മാധ്യമത്തിൽ ഈ വിധിക്കെതിരെ ചിലര്‍ വിമര്‍ശനവുമായി രംഗത്ത് വരുകയുണ്ടായി.

ജോൺസൺ ജോൺസന്റെ ബേബി പൗഡറില്‍ പീ എച്ച് ലെവല്‍ കൂടുതലാണ് എന്ന് കണ്ടെത്തുന്നതിനെ തുടർന്നാണ് ഈ ഫാക്ടറി അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിട്ടത്. സർക്കാരിന്റെ ഈ ഉത്തരവാണ് കോടതി വിധിയോടെ അസാധുവായി മാറിയത്. കമ്പനിക്ക് ഈ ഉൽപ്പന്നം നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യാമെന്ന് ഹൈക്കോടതി അറിയിച്ചു.

Exit mobile version