ജോഷി മഠ് ഓർമ്മയായി മാറുന്നു; സ്ഥിതിഗതികൾ കൂടുതൽ സങ്കീർണം; വിദഗ്ധർ പറയുന്നത് ഇങ്ങനെ

ജോഷി മഠിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണം ആകുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് . ഐ ഐ ടി ജിയോളജിക്കൽ റിസർച്ച് സംഘമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വിള്ളൽ വീണ കെട്ടിടങ്ങളിൽ താമസിക്കുന്നവർ എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇനീ ഒരു മഴയോ ഭൂകമ്പമോ ഉണ്ടാവുകയാണെങ്കിൽ ജോഷി മഠിലെ സ്ഥിതി കൂടുതൽ ഗുരുതരമാകും എന്ന് ജിയോളജിക്കൽ റിസർച്ച് ടീമിൻറെ മേധാവിയായ രാജീവ് സിംഹ അറിയിച്ചു.

ജോഷി മഠ് ഓർമ്മയായി മാറുന്നു; സ്ഥിതിഗതികൾ കൂടുതൽ സങ്കീർണം; വിദഗ്ധർ പറയുന്നത് ഇങ്ങനെ 1

ഇപ്പോള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിള്ളലുകളും ഈ പ്രദേശത്തിന്റെ തകര്‍ച്ചയും നേരത്തെ തന്നെ തുടങ്ങിയതാണ്. നിലവില്‍ ഇവിടെ ശൈത്യകാലമാണ്. അതുകൊണ്ട് തന്നെ അവിടുത്തെ അവസ്ഥ കൂടുതൽ സങ്കീർണമാകാനുള്ള സാധ്യതയാണ് അധികൃതർ  മുന്നിൽ കാണുന്നത്. ജോഷി മഠിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാനമായും ചില കാരണങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

ജോഷി മഠ് ഉൾപ്പെടുന്ന പ്രദേശം ഭൂകമ്പത്തിന് വളരെയേറെ സാധ്യതയുള്ള പ്രദേശമാണ്. സോൺ ഫൈവിൽ ആണ് ജോഷി മഠിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റൊന്ന് ഈ പ്രദേശം ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത കൽപ്പിച്ചിട്ടുള്ള മേഖലകളാണ് സര്‍വേയിലൂടെ കണ്ടെത്തിയിട്ടുള്ളത്.

ഇതിലെല്ലാം ഉപരി മുൻപ് സംഭവിച്ച ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്‍റെയും അവശിഷ്ടങ്ങളുടെ മുകളിലാണ് ജോഷി മഠിലുള്ള എല്ലാ കെട്ടിടങ്ങളും കെട്ടിപ്പൊക്കിയിട്ടുള്ളത്. യാതൊരു ആസൂത്രണവും ഇല്ലാതെയാണ് ,
പ്രകൃതിയുടെ സ്ഥിതിഗതികളെ വ്യക്തമായി പഠിക്കാതെയാണ് ഇവിടെയുള്ള
കെട്ടിടങ്ങൾ എല്ലാം തന്നെ നിർമ്മിച്ചിട്ടുള്ളത്. നിലവിൽ ഇവിടെ ഉണ്ടായിട്ടുള്ള നീരൊഴുക്ക് ശക്തമായതാണ് സ്ഥിതിഗതികൾ വഷളാകാൻ ഇടയാക്കിയതെന്ന്
അധികൃതര്‍ പറയുന്നു. വരും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജോഷി മഠ് പൂര്‍ണമായും പ്രേതനഗരമായി മാറും എന്നാണ് അധികൃതരുടെ ഭാഷ്യം.

Exit mobile version