കോടീശ്വരിയും തെരുവിൽ ജോലി ചെയ്യുന്ന സാധാരണക്കാരനും തമ്മിലുള്ള പ്രണയം പലപ്പോഴും സിനിമകളിൽ പ്രതിപാദ്യ വിഷയം ആകാറുണ്ട്. പാവപ്പെട്ട യുവാവും സമ്പന്നയും തമ്മിൽ വിവാഹം കഴിക്കുന്നതൊക്കെ സിനിമയിൽ സർവ്വസാധാരണമാണ് താനും. ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് നമ്മൾ ചിന്തിച്ചേക്കാം. എന്നാൽ അത്തരം ഒരു സംഭവം നടന്നിരിക്കുകയാണ് പാക്കിസ്ഥാനിൽ. ആയിഷ എന്ന യുവതിയാണ് സിനിമാക്കഥ പോലെ തോന്നുന്ന ഈ ഒരു സംഭവത്തിലെ നായിക.
തന്റെ കാറിന്റെ ടയർ പഞ്ചർ ആയപ്പോൾ സഹായിച്ച ജിസൺ എന്ന ടെക്നീഷ്യനുമായി ആയിഷ പ്രണയത്തിലാവുകയായിരുന്നു . ആദ്യ കാഴ്ചയില്‍ തന്നെ മൊട്ടിട്ട ഈ പ്രണയകഥ പുറത്തു വിട്ടത് സൈദ് ബാസിത് അലി എന്ന യൂട്യൂബര്‍ ആണ്. സയ്യദ് തന്നെയാണ് ഈ പ്രണയകഥ ലോകത്തിനു മുന്നിൽ വിവരിച്ചത്.
ഒരു യാത്രയുടെ ഇടയിലാണ് ആയിഷയുടെ കാറിന്റെ ടയർ പഞ്ചർ ആകുന്നത്. പഞ്ചർ ഒട്ടിക്കുന്നതിന് വേണ്ടി എത്തിയപ്പോഴാണ് ആയിഷ ആദ്യമായി ജിസനെ കാണുന്നത്. ജിസന്റെ ജോലിയിലുള്ള പ്രാഗല്ഭ്യമാണ് ആയിഷ ആദ്യം ശ്രദ്ധിക്കുന്നത്. മാത്രമല്ല ജോലി ചെയ്യുന്നതിനിടയിൽ പോലും തന്റെ കസ്റ്റമറിനോട് കാണിച്ച പരിഗണനയും കരുതലും അവരെ വല്ലാതെ ആകർഷിച്ചു. ആയിഷയ്ക്ക് ചായ വരുത്തിച്ചു നൽകി വിശ്രമിക്കാനുള്ള അവസരവും ജീസണ്‍ ഒരുക്കി നല്കി. ഈ സംഭവം കഴിഞ്ഞ് പോയതിനുശേഷം ആയിഷയുടെ മനസ്സിൽ ജിസനെ വീണ്ടും വീണ്ടും കാണണം എന്ന മോഹമുദിച്ചു. ഇതിനായി അവർ കണ്ടെത്തിയ ഏക പോം വഴി തന്റെ കാറിന്റെ ടയർ സ്ഥിരമായി പഞ്ചറാക്കുക എന്നത് മാത്രമായിരുന്നു. സ്വയം പഞ്ചറാക്കിയ കാറുമായി ആയിഷ ജിസനെ കാണാൻ എത്തി തുടങ്ങുന്നത് പതിവായി. തമ്മില്‍ ഉള്ള കാഴ്ച പതിവായതോടെ ഇരുവർക്കും ഇടയിൽ പ്രണയം ഉടലെടുത്തു. അധികം വൈകാതെ രണ്ടാളും ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുക ആയിരുന്നു.