വിവാഹ ശേഷം സ്ത്രീകൾ തടി വെക്കുന്നത് പിന്നിലെ കാരണമെന്താണ്; നിങ്ങളുടെ വികലമായ ധാരണകള്‍ മാറ്റേണ്ട സമയമായി; പഠനം പറയുന്നതിങ്ങനെ

വിവാഹ ശേഷം സ്ത്രീകൾ തടി വെക്കുന്നത് പിന്നിലെ കാരണമെന്താണ്. നിങ്ങളുടെ വികലമായ ധാരണകള്‍ മാറ്റേണ്ട സമയമായി…. പഠനം പറയുന്നതിങ്ങനെ. വിവാഹം കഴിച്ചതിനു ശേഷം സ്ത്രീകൾ വണ്ണം വയ്ക്കുന്നതായി പറയാറുണ്ട്. എന്നാൽ ഇത്തരം ഒരു പ്രതിഭാസം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും സംഭവിക്കാറുണ്ട് എന്നതാണ് യാഥാർത്ഥ്യം.

വിവാഹ ശേഷം സ്ത്രീകൾ തടി വെക്കുന്നത് പിന്നിലെ കാരണമെന്താണ്; നിങ്ങളുടെ വികലമായ ധാരണകള്‍ മാറ്റേണ്ട സമയമായി; പഠനം പറയുന്നതിങ്ങനെ 1

ഒരു പുതിയ ബന്ധം ഉണ്ടാകുന്നതിലുള്ള സുരക്ഷിതത്വത്തിലോ സന്തോഷത്തിലോ ആകാം ഇത്തരത്തിൽ സംഭവിക്കുന്നത്. തനിച്ച് ജീവിക്കുന്നവരെക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നത് ദാമ്പത്യ ജീവിതം നയിക്കുന്നവരാണ്. ഇത് തടി കൂടാൻ ഒരു കാരണമാണ്. തടി കൂടാതിരിക്കുന്നതിന് വളരെ ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടർന്ന് പോരുന്നതോടൊപ്പം കൃത്യമായ വ്യായാമവും അത്യാവശ്യമാണ്.

അതേസമയം വിവാഹ ശേഷം സ്ത്രീകൾ തടി വെക്കുന്നതിന് പിന്നിലെ കാരണം ലൈംഗിക ബന്ധമാണ് എന്ന തരത്തിൽ ഒരു വികല ചിന്ത ആളുകൾക്കിടയിൽ നിലവിലുണ്ട്. ഇതിനു ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ല എന്നതാണ് വാസ്തവം. വിവാഹ ശേഷം പുരുഷന്മാരും തടി വയ്ക്കാറുണ്ട്. ശാരീരിക ബന്ധം പുലർത്തുന്നതല്ല ഇതിന് കാരണം. വിവാഹ ശേഷം ശരീരത്തിലും മനസ്സിനും വരുന്ന ചില മാറ്റങ്ങൾ തടി വയ്ക്കുന്നതിലേക്ക് നയിച്ചേക്കാം.

വിവാഹം കഴിഞ്ഞവരില്‍ വിരുന്നുകളില്‍ പതിവായി പങ്കെടുക്കുന്നതും, പുറമെ നിന്ന് ഭക്ഷണം കഴിക്കുന്ന ശീലവും പൊതുവെ കൂടുതലായിരിക്കും . ഈ ഭക്ഷണ വിഭവങ്ങളില്‍ മധുരവും മിക്കപ്പോഴും ഉള്‍പ്പെടുത്താറുണ്ട്. ഇത് തടി വയ്ക്കുന്നതിന് ഒരു കാരണമാണ്. വിവാഹ ശേഷം ഉള്ള കാലയളവിൽ പലരും വ്യായാമ ശീലം പാടേ ഒഴിവാക്കാറുണ്ട്. സ്വന്തം വീട്ടിൽ നിന്ന്
മാറിനിൽക്കുന്നത് ചിലരിൽ സ്ട്രസ്സിന് കാരണമാകാം. സ്ട്രസ്സ് ചിലർക്ക് തടി കൂടുന്നതിലേക്ക് നയിച്ചേക്കാം. വിവാഹ ശേഷം ഉണ്ടാകുന്ന ശാരീരിക മാറ്റത്തിന് ഗർഭകാലവും പ്രസവവും ഒക്കെ പ്രധാനപ്പെട്ട ഘടകങ്ങളാണ്.

വിവാഹം കഴിച്ചതിനു ശേഷം സ്ത്രീകൾ വണ്ണം വയ്ക്കുന്നതായി പറയാറുണ്ട്. എന്നാൽ ഇത്തരം ഒരു പ്രതിഭാസം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും സംഭവിക്കാറുണ്ട് എന്നതാണ് യാഥാർത്ഥ്യം .

ഒരു പുതിയ ബന്ധം ഉണ്ടാകുന്നതിലുള്ള സുരക്ഷിതത്വത്തിലോ സന്തോഷത്തിലോ ആകാം ഇത്തരത്തിൽ സംഭവിക്കുന്നത്. തനിച്ച് ജീവിക്കുന്നവരെക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നത് ദാമ്പത്യ ജീവിതം നയിക്കുന്നവരാണ്. ഇത് തടി കൂടാൻ ഒരു കാരണമാണ്. തടി കൂടാതിരിക്കുന്നതിന് വളരെ ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടർന്ന് പോരുന്നതോടൊപ്പം കൃത്യമായ വ്യായാമവും അത്യാവശ്യമാണ്.

അതേസമയം വിവാഹ ശേഷം സ്ത്രീകൾ തടി വെക്കുന്നതിന് പിന്നിലെ കാരണം ലൈംഗിക ബന്ധമാണ് എന്ന തരത്തിൽ ഒരു വികല ചിന്ത ആളുകൾക്കിടയിൽ നിലവിലുണ്ട്. ഇതിനു ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ല എന്നതാണ് വാസ്തവം. വിവാഹ ശേഷം പുരുഷന്മാരും തടി വയ്ക്കാറുണ്ട്. ശാരീരിക ബന്ധം പുലർത്തുന്നതല്ല ഇതിന് കാരണം. വിവാഹ ശേഷം ശരീരത്തിലും മനസ്സിനും വരുന്ന ചില മാറ്റങ്ങൾ തടി വയ്ക്കുന്നതിലേക്ക് നയിച്ചേക്കാം.

വിവാഹം കഴിഞ്ഞവരില്‍ വിരുന്നുകളില്‍ പതിവായി പങ്കെടുക്കുന്നതും, പുറമെ നിന്ന് ഭക്ഷണം കഴിക്കുന്ന ശീലവും പൊതുവെ കൂടുതലായിരിക്കും . ഈ ഭക്ഷണ വിഭവങ്ങളില്‍ മധുരവും മിക്കപ്പോഴും ഉള്‍പ്പെടുത്താറുണ്ട്. ഇത് തടി വയ്ക്കുന്നതിന് ഒരു കാരണമാണ്. വിവാഹ ശേഷം ഉള്ള കാലയളവിൽ പലരും വ്യായാമ ശീലം പാടേ ഒഴിവാക്കാറുണ്ട്. സ്വന്തം വീട്ടിൽ നിന്ന്
മാറിനിൽക്കുന്നത് ചിലരിൽ സ്ട്രസ്സിന് കാരണമാകാം. സ്ട്രസ്സ് ചിലർക്ക് തടി കൂടുന്നതിലേക്ക് നയിച്ചേക്കാം. വിവാഹ ശേഷം ഉണ്ടാകുന്ന ശാരീരിക മാറ്റത്തിന് ഗർഭകാലവും പ്രസവവും ഒക്കെ പ്രധാനപ്പെട്ട ഘടകങ്ങളാണ്.

Exit mobile version