സൈനികന്റെ നെഞ്ചിൽ നിന്നും ഏതുനിമിഷവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ഗ്രാനൈഡ് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഡോക്ടർ നീക്കം ചെയ്തു . യുക്രിനിലാണ് ഈ സംഭവം നടന്നത്.
പൊട്ടിത്തെറിക്കുന്നതിനു മുൻപാണ് ഗ്രനേഡ് സൈനികന്‍റെ നെഞ്ചിൽ തുളഞ്ഞു കയറിയത്. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ശരീരത്തിന്റെ അകത്ത് വച്ച് ഈ ഗ്രനേഡ് പൊട്ടാതിരുന്നത്. അത്യന്തം അപകട സാധ്യതയുള്ള ഒരു ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർ ഈ ഗ്രേനേഡ് രോഗിയുടെ ശരീരത്തിനുള്ളിൽ നിന്നും പുറത്തെടുത്തത്. ഡോക്ടർ ആൻഡ്രി വെര്‍ബ് എന്ന സർജനാണ് ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്. അപകടത്തെ മുന്നില്‍ക്കണ്ടാണ് ഡോക്ടര്‍ ശാസ്ത്രക്രീയ പൂര്‍ത്തിയാക്കിയത്.
സൈനികന്റെ ശരീരത്തിനുള്ളിൽ ഗ്രനേഡ് തറഞ്ഞിരിക്കുന്നതിന്റെ എക്സറേ ചിത്രം കഴിഞ്ഞ ദിവസം സൈന്യം പുറത്തു വിടുകയുണ്ടായി. ഏതു നിമിഷം വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന സ്ഥിതിയിലായിരുന്നു ഇത് . രോഗിക്ക് മാത്രമല്ല ചുറ്റും ഉള്ളവര്‍ക്കും ഏറെ അപകടകരമായ സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇതൊന്നും കാര്യമാക്കാതെയാണ് സ്വന്തം സ്വജീവൻ പോലും പണയപ്പെടുത്തി ഡോക്ടർ ശസ്ത്രക്രിയയ്ക്ക് തയ്യാറായത്. ഡോക്ടറുടെ ഒപ്പം രണ്ട് സൈനികരും ഓപ്പറേഷൻ സമയത്ത് അടുത്ത് ഉണ്ടായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ സൈനികന്റെ ജീവൻ രക്ഷിക്കാനും കഴിഞ്ഞു.
കയ്യിൽ കൊണ്ട് നടക്കാവുന്നതാണ് ഒരു ലോഞ്ചറിൽ നിന്നുമാണ് ഈ ഗ്രനേഡ് യുക്രെയിൻ സൈനികന്‍റെ നെഞ്ചിൽ തുളഞ്ഞ് കയറിയത്. റഷ്യൻ സേനയുടെ സൈനിക ആക്രമണം ശക്തമായ യുക്രയിന്‍റെ കിഴക്കൻ പട്ടണമായ സോൾഡറിൽ വച്ചാണ് സൈനികന്റെ ശരീരത്ത് ഗ്രനേഡ് തുളഞ്ഞു കയറിയത്.