പെൺകുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണം അമ്മയുടെ പീഡനം; പരാതിയുമായി നാട്ടുകാർ

തിരുവനന്തപുരം പനക്കോടിന് സമീപത്ത് പാമ്പൂരിൽ പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്.

പെൺകുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണം അമ്മയുടെ പീഡനം; പരാതിയുമായി നാട്ടുകാർ 1

അമ്മയുടെ പീഡനം സഹിക്കാനാവാതെ മകൾ തീ കൊളുത്തി മരിക്കുകയായിരുന്നുവെന്നും ഇത് അന്വേഷിക്കണം എന്നുമാണ് ഇപ്പോള്‍ നാട്ടുകാർ ആവശ്യപ്പെടുന്നത് . 21 കാരയായ മകൾ ആശയെ അമ്മ സുജ ആകാരണമായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നത് മൂലമാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത് എന്ന് നാട്ടുകാർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു .

ഞായറാഴ്ചയാണ് ആശ വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ആശ സുജയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ്. രണ്ടാമത്തെ വിവാഹത്തിൽ സുജക്ക് രണ്ടു കുട്ടികള്‍ കൂടിയുണ്ട്. സുജയുടെ രണ്ടാം വിവാഹത്തില് കുട്ടികള്‍ ഉണ്ടായപ്പോൾ അവരെ നോക്കിയിരുന്നതും ആശയായിരുന്നു. എന്നാൽ സുജ ആശയോട് പലപ്പോഴും മോശമായിട്ടാണ് പെരുമാറിയിട്ടുള്ളത് എന്ന് നാട്ടുകാർ പറയുന്നു . സംഭവം നടന്ന ദിവസവും ആശയെ മാതാവ് വളരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സഹോദരൻ പറയുന്നു. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് വച്ച് പോലും ആശയ്ക്ക് സുജയുടെ കയ്യില്‍ നിന്നും മർദ്ദനമേൽക്കേണ്ടി വന്നിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. ആശയ്ക്ക്  മാനസിക രോഗം ഉണ്ടെന്ന് വരുത്തി തീർക്കാൻ സുജ ശ്രമിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. അതുകൊണ്ടു തന്നെ ആശയുടെ മരണം ഒരു ആത്മഹത്യയാണ് എന്ന തരത്തിൽ എഴുതിത്തള്ളാതെ ഈ മരണത്തിന് പിന്നിൽ ഉള്ള സുജയുടെ പങ്ക് കൂടി  പോലീസ് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേ സമയം വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. 

Exit mobile version