രണ്ടു മക്കളെയും ഉപേക്ഷിച്ച് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട
യുവാവിന്റെ ഒപ്പം ഒളിച്ചോടിയ യുവതിയെ രണ്ടു മാസത്തിനു ശേഷം
റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു കാമുകന്‍ കടന്നു കളഞ്ഞു. ഒടുവിൽ
യുവതി പരാതിയുമായി പോലീസിനെ സമീപിച്ചു. ബീഹാർ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയാണ് യുവാവിനെതിരെ പോലീസിൽ പരാതി നൽകിയത്.
രണ്ടുവർഷം മുൻപാണ് ബീഹാർ സ്വദേശിയായ അജയ് എന്ന യുവാവിനെ ഇവർ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. സൗഹൃദം കാലക്രമേണ
പ്രണയമായി മാറി. ഇരുവരും തമ്മിലുള്ള വീഡിയോ കോളും പതിവായിരുന്നു.
രണ്ടുമാസം മുൻപ് ബീഹാറിലെ സഹസ് ജില്ലയിൽ വച്ച് ഇവർ കണ്ടുമുട്ടി. ഇവർ ഇവിടെ ഒരുമിച്ച് മുറിയെടുത്ത് താമസിച്ചു. ഇതോടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ഇയാളോട് ആവശ്യപ്പെട്ടു. തുടർന്ന് അജയ് ഇവരെ ഹരിയാനയിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നീട് രണ്ടു മാസത്തോളം അവർ അവിടെ ഭാര്യ ഭർത്താക്കന്മാരെ പോലെ താമസിച്ചു.
സ്വന്തം ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാം എന്ന് പറഞ്ഞു അജയ് യുവതിയെയും കൂട്ടി ഡൽഹി സ്റ്റേഷനിൽ എത്തിയത്. എന്നാല്‍ യാത്രയ്ക്കിടെ വെള്ളം ശേഖരിക്കണം എന്ന് പറഞ്ഞ് യുവതിയെ ട്രെയിനിൽ ഇരുത്തി സ്റ്റേഷനു പുറത്തേക്കു പോയ ഇയാൾ പിന്നീട് തിരിച്ചുവന്നില്ല. യുവാവിനെ തേടി യുവതി ഒരുപാട് അലഞ്ഞുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ വിലാസം കണ്ടുപിടിച്ച ഇവർ ഇയാളുടെ വീട്ടിലെത്തിയെങ്കിലും വീട്ടുകാർ യുവതിയെ അവിടെ നിന്നും പുറത്താക്കി. ഇതോടെയാണ് യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.