വീട്ടു ജോലിക്കാരിക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചു; പരിഭ്രാന്തയായ യുവതി പോലീസ് സ്റ്റേഷനിൽ അഭയം തേടി; കാരണം കേട്ട് അമ്പരന്നു പോലീസ്


നിങ്ങൾ എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിച്ചു എന്ന് കേട്ടാൽ എന്താവും മാനസികാവസ്ഥ. ചിലപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടും. കുറച്ചു സമയത്തേക്ക് ഒരു പരിഭ്രാന്തി ഉണ്ടാവുകയും ചെയ്യും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് ഈ ബംഗാളി സ്വദേശിനി പെരുമാറിയത്.

വീട്ടു ജോലിക്കാരിക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചു; പരിഭ്രാന്തയായ യുവതി പോലീസ് സ്റ്റേഷനിൽ അഭയം തേടി; കാരണം കേട്ട് അമ്പരന്നു പോലീസ് 1

പുത്തുല്‍ ഹരീ എന്ന ഇവർ ഒരു വീട്ടുജോലിക്കാരിയാണ്. കഴിഞ്ഞ ദിവസമാണ് ഇവർക്ക് ഒരു കോടി രൂപയുടെ ലോട്ടറി അടിച്ചത്. എന്നാൽ ഈ വിവരം അറിഞ്ഞതോടെ ഇവർ ആകെ ഭയന്നു പോയി. പരിഭ്രാന്തയായ ഇവർ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ്. തനിക്ക് ലോട്ടറി അടിച്ച വിവരം അറിഞ്ഞ ആരെങ്കിലും തന്നെ അപായപ്പെടുത്തുമോ എന്ന ഭയം മൂലമാണ് ഇവർ ഇങ്ങനെ ചെയ്തത്.

വീടുകളിൽ കയറിയിറങ്ങി  വീട്ടു ജോലികളും മറ്റും ചെയ്താണ് ഇവർ കുടുംബം നോക്കിയിരുന്നത്. ഇവരുടെ ഭർത്താവും ഒരു കൂലിവേലക്കാരനാണ്. അതുകൊണ്ടാണ് തികച്ചും  അപ്രതീക്ഷിതമായി തേടി വന്ന ഭാഗ്യത്തിൽ സന്തോഷത്തോടൊപ്പം ഭയവും ഇവരെ പിടികൂടിയത്.

ഒന്നാം സമ്മാനം തനിക്കാണ് എന്ന് അറിഞ്ഞപ്പോൾ സന്തോഷത്തേക്കാൾ ഉപരി വല്ലാത്ത പരിഭ്രാന്തിയാണ് തനിക്ക് തോന്നിയത് എന്ന് ഇവർ  പറയുന്നു. ലോട്ടറി അടിച്ചത് തനിക്കാണ് എന്നറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തി പണം കവർന്നു കളയുമോ എന്ന ഭയമായിരുന്നു.  അതുകൊണ്ടാണ് സഹായം അഭ്യർത്ഥിച്ച് പോലീസ് സ്റ്റേഷനിലേക്ക് ഓടിയെതെന്ന് ഇവർ പറയുന്നു.

ഈ പണം കൊണ്ട് സ്വന്തമായി ഒരു വീട് വയ്ക്കണമെന്നും കടങ്ങളെല്ലാം വീട്ടി സ്വസ്ഥം ആകണമെന്നുമാണ് താന്‍  ആഗ്രഹിക്കുന്നതെന്ന് ഇവർ പറയുന്നു.

Exit mobile version