ആരെയും ചതിക്കാൻ വേണ്ടിയല്ല; ദൈനംദിന ജീവിതത്തിൽ സദാസമയവും ഇങ്ങനെയല്ല സംസാരിക്കുന്നത്; സുരേഷ് ഗോപിയുടെ ശബ്ദവുമായി സാമ്യമുണ്ടെന്ന പേരിൽ വൈറലായ അബ്ദുൽ ബാസിത്

സുരേഷ് ഗോപിയുടെ ശബ്ദവുമായി സാമ്യം ഉള്ളതുകൊണ്ട് സമൂഹ മാധ്യമത്തിൽ വൈറലായ എക്സൈസ് ഉദ്യോഗസ്ഥനാണ് അബ്ദുൽ ബാസിത്. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകളിലൂടെയാണ് അദ്ദേഹം  പ്രശസ്തനാകുന്നത് എങ്കിലും നാലാം മുറ എന്ന ചിത്രത്തിന് നൽകിയ റിവ്യൂ ആണ് അദ്ദേഹത്തെ സമൂഹ മാധ്യമത്തിൽ വൈറലാക്കി മാറ്റിയത്. സൂപ്പർതാരം സുരേഷ് ഗോപിയുടെ ശബ്ദവും മോഡുലേഷനുമൊക്കെയാണ് അദ്ദേഹത്തെ മലയാളികൾക്കിടയിൽ താരമാക്കി മാറ്റിയത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തിനെതിരെ സമൂഹ മാധ്യമത്തിൽ വലിയ തോതിലുള്ള വിമർശനമാണ് ഉയരുന്നത്. പ്രശസ്തനാകുന്നതിനു വേണ്ടി ഇദ്ദേഹം സുരേഷ് ഗോപിയെ ബോധപൂർവ്വം അനുകരിക്കുകയാണെന്നും ഇത് വളരെ ബോർ ആണെന്നുമാണ് പ്രതികരണങ്ങൾ. ഇതോടെ ഈ വിഷയത്തിൽ വിശദീകരണമായി എത്തിയിരിക്കുകയാണ് അബ്ദുൽ ബാസിത്.

ആരെയും ചതിക്കാൻ വേണ്ടിയല്ല; ദൈനംദിന ജീവിതത്തിൽ സദാസമയവും ഇങ്ങനെയല്ല സംസാരിക്കുന്നത്; സുരേഷ് ഗോപിയുടെ ശബ്ദവുമായി സാമ്യമുണ്ടെന്ന പേരിൽ വൈറലായ അബ്ദുൽ ബാസിത് 1

ആരെയും ചതിക്കാൻ വേണ്ടി സുരേഷ് ഗോപിയുടെ ശബ്ദം താൻ അനുസരിക്കുന്നതല്ലെന്നും നാടിൻറെ നന്മയ്ക്ക് വേണ്ടിയുള്ള ഒരു പ്രവർത്തനത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടം തനിക്ക് അത്രത്തോളം പ്രധാനപ്പെട്ടതാണ്. പലപ്പോഴും ബോധവൽക്കരണ ക്ലാസുകളിൽ സംസാരിക്കുമ്പോൾ സുരേഷ് ഗോപിയുടെ ശബ്ദം വന്നു പോകുന്നതാണ്. അത് വരുമ്പോൾ പറയുന്ന മെസ്സേജിന് കൂടുതൽ സ്വീകാര്യത ലഭിക്കും. അതുകൊണ്ടാണ് സുരേഷ് ഗോപിയുടെ സൗണ്ട് മോടുലേഷൻ ഉപയോഗിക്കുന്നത്.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് താൻ ഇറങ്ങിത്തിരിച്ചത്. വ്യക്തിപരമായ അനുഭവങ്ങളാണ് ഇമോഷണൽ ആയി പെരുമാറാനുള്ള കാരണം. സുരേഷ് ഗോപിയുടെ ശബ്ദത്തിൽ ക്ലാസുകൾ എടുക്കുമ്പോൾ അത് കുട്ടികളിലേക്ക് വേഗം എത്താൻ സഹായിക്കും. അതുകൊണ്ടാണ് താന്‍  അദ്ദേഹത്തിൻറെ സൗണ്ട് മോടുലേഷൻ ഉപയോഗിക്കുന്നത്. എന്നാൽ ദൈനംദിന ജീവിതത്തിൽ എല്ലായ്പ്പോഴും ഈ രീതിയിൽ അല്ല സംസാരിക്കുന്നത്. ലഹരിക്കതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള സ്റ്റേജ് പെർഫോമൻസുകളിലാണ് സുരേഷ് ഗോപിയുടെ സൗണ്ട് മോഡലേഷൻ ഉപയോഗിക്കുന്നത്. നല്ല കാര്യം ചെയ്യുന്നതിന് വേണ്ടിയാണ് താൻ അനുകരിക്കുന്നതെന്നും അബ്ദുൽ ബാസിത് കൂട്ടിച്ചേർത്തു.

Exit mobile version