ഈ പോക്ക് പോയാൽ അദാനി ഇലോൺ മസ്കിനെ മലര്‍ത്തിയടിക്കും;  പുതിയ കണക്കുകൾ ഗൗതം മദാനിയെ ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിക്കും; വിവരങ്ങൾ ഇങ്ങനെ

ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ടെസ്‌ലയുടെ സ്ഥാപകനായ ഇലോൺ മസ്കിനെ പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനി അധികം വൈകാതെ  മറികടക്കുമെന്ന് വിവരം. ഒരുപക്ഷേ വരുന്ന ഒരു മാസത്തിനകം തന്നെ ഗൗതം അദാനി സമ്പന്നരുടെ പട്ടികയിൽ രണ്ടാമത് എത്തിയേക്കും എന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 

ഈ പോക്ക് പോയാൽ അദാനി ഇലോൺ മസ്കിനെ മലര്‍ത്തിയടിക്കും;  പുതിയ കണക്കുകൾ ഗൗതം മദാനിയെ ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിക്കും; വിവരങ്ങൾ ഇങ്ങനെ 1

ബ്ലൂ ബർഗിന്റെ ബില്യൺ ഇൻഡക്സ് അനുസരിച്ച് നിലവിൽ അദാനിയുടെ ആസ്തി 119 ബില്യൺ ഡോളറാണ് . 9,68,500 കോടി ഇന്ത്യൻ രൂപ . നിലവിൽ ഇലോൺ മസ്കിന്റെ ആസ്തി 132 ബില്യൺ ഡോളറും . 1,07,4200 ഇന്ത്യൻ രൂപ. സാമ്പത്തിക സ്ഥിതിയിൽ ഇലോൺ മസ്കനെ പിന്നോട്ടടിച്ചത് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ആയ ട്വിറ്ററിന്റെ ഏറ്റെടുക്കലാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ടെസ്‌ലയുടെ ഓഹരിക്കു വിപണിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മസ്കിന് നഷ്ടപ്പെട്ടത് 197 ബില്യൺ ഡോളറാണ്. എന്നാൽ അദാനിക്ക് ആകട്ടെ പോയ വർഷത്തിൽ 43 ബില്യൺ ഡോളറിന്റെ വർദ്ധനവ് ഉണ്ടാവുകയും ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബർ 13നാണ് ലോകത്ത് അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇലോൺ മസ്ക് രണ്ടാം സ്ഥാനത്തേക്ക് പിൻ തള്ളപ്പെട്ടത്. എന്നാല്‍ മസ്ക് ഈ സ്ഥാനം തിരിച്ചു പിടിക്കുമെന്ന് കരുതുന്നവരും കുറവല്ല. നിലവില്‍  ഫ്രാൻസിലെ പ്രമുഖ വ്യവസായിയായ ബർണാഡ് അർനോൾഡ് ആണ് മസ്കിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്.

Exit mobile version