ഒരു കിലോ ഉള്ളിക്ക് കോഴിയിറച്ചിയുടെ മൂന്നിരട്ടി വില; ഒരു ദിവസം ജോലി ചെയ്താല്‍ പോലും ഒരു കിലോ ഉള്ളി വാങ്ങാന്‍ കഴിയില്ല; വിലക്കയറ്റം താങ്ങാനാവാതെ ഈ ഏഷ്യൻ രാജ്യം

ഇന്ന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ കടുത്ത ഭക്ഷ്യ ക്ഷാമവും വിലക്കയറ്റവും രൂക്ഷമാണ്. ഇന്ത്യയുടെ അയൽ രാജ്യമായ പാകിസ്ഥാനിലെ സ്ഥിതി അതീവ ഗുരുതരമാണ്. ശ്രീലങ്ക കടന്നു പോയ അതേ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് ഇപ്പോള്‍ പാകിസ്ഥാൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വഷളാണ് ഫിലിപ്പൈന്‍സിലെ സ്ഥിതി. ഇവിടെ ഭക്ഷണ സാധനങ്ങളുടെ വില അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഒരു കിലോ ഇറച്ചിയേക്കാൾ വില ഒരു കിലോ ചുവന്ന ഉള്ളിക്ക് ഉണ്ട്.

ഒരു കിലോ ഉള്ളിക്ക് കോഴിയിറച്ചിയുടെ മൂന്നിരട്ടി വില; ഒരു ദിവസം ജോലി ചെയ്താല്‍ പോലും ഒരു കിലോ ഉള്ളി വാങ്ങാന്‍ കഴിയില്ല; വിലക്കയറ്റം താങ്ങാനാവാതെ ഈ ഏഷ്യൻ രാജ്യം 1

ഫിലിപ്പീൻസ് കാരുടെ ഭക്ഷണ സംസ്കാരത്തിൽ പച്ചക്കറി ഒരു സർവസാധാരണമായ ഘടകമാണ്. അത് ഒരിയ്ക്കലും ഒഴിച്ചു കൂടാനാകാത്ത ഭക്ഷ്യ വസ്തുവാണ്.  യുക്രെയിനിലെ റഷ്യയുടെ അധിനിവേശമാണ്
ഇത്തരത്തില്‍ ഭക്ഷണ സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിക്കാനുള്ള കാരണം. ഇതിൻറെ ഒപ്പം എണ്ണ വിലയിലെ വർദ്ധനവും ഒരു വലിയ പ്രശ്നമായി മാറി.

ഫിലിപ്പൈൻസിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഒരു കിലോ ഉള്ളിക്ക് 600 പെസോ ആണ് വില.  ഇത് 887 ഇന്ത്യൻ രൂപ വരും. ഒരു കിലോ കോഴിയിറച്ചിയുടെ മൂന്നിരട്ടി വില. പന്നിയിറച്ചി യെക്കാളും ബീഫിനെക്കാളും 25% വില കൂടുതലാണ് ഉള്ളിക്ക്. കൃത്യമായി പറഞ്ഞാൽ അവിടെ ഒരു സാധാരണക്കാരന്‍ ഒരു ദിവസം മുഴുവനായി ജോലി ചെയ്താൽ പോലും ഒരു കിലോ ഉള്ളി വാങ്ങാനുള്ള പണം ലഭിക്കില്ല എന്ന് സാരം.

ഗൾഫ് രാജ്യങ്ങളിൽ ഉള്ള ഫിലിപ്പൈൻസുകാർ നാട്ടിലേക്ക് മടങ്ങുമ്പോൾ ബാഗുകളിൽ നിറച്ചു കൊണ്ടുപോകുന്നത് പച്ചക്കറികളാണ്. പ്രത്യേകിച്ച് ഉള്ളിയും വെളുത്തുള്ളിയും. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത യുഎഇ ഭരണകൂടം തന്നെ പുറത്തു വിട്ടിരുന്നു.

Exit mobile version