മരണമെത്തുന്ന നേരം അറിയാനാകുമോ; ചില സൂചനകൾ ലഭിക്കുമെന്ന് പൗരാണിക ഗ്രന്ഥങ്ങൾ

നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ മരണം എപ്പോഴാണ് സംഭവിക്കുക എന്ന് കൃത്യമായി പ്രവചിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല . എന്നാൽ മരണ മുഖത്തേക്ക് നീങ്ങുന്ന ഒരു മനുഷ്യന് ചില സൂചനകൾ ലഭിക്കുമെന്ന് ഗരുഡപുരാണത്തിൽ പറയുന്നുണ്ട്. ചില മുന്നറിയിപ്പുകൾ മുൻനിർത്തി മരണത്തെ കുറിച്ച് നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ കഴിയും എന്ന് ഈ ഗ്രന്ധത്തില്‍ പറയുന്നു.

മരണമെത്തുന്ന നേരം അറിയാനാകുമോ; ചില സൂചനകൾ ലഭിക്കുമെന്ന് പൗരാണിക ഗ്രന്ഥങ്ങൾ 1

പഴയ കാര്യങ്ങൾ കൃത്യമായി ഓർമ്മയിൽ വരികയും അടുത്ത കാലം സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലൂടെ ആണ് നിങ്ങൾ കടന്നു പോകുന്നത് എങ്കിൽ ഉറപ്പായും ശ്രദ്ധിക്കണം. ഇത് ചിലപ്പോള്‍ മരണത്തിൻറെ മുന്നോടിയായ ലക്ഷണമായേക്കാം എന്ന സൂചനയാണ് ആചാര്യന്മാർ നല്‍കുന്നത് .

അതുപോലെ തന്നെ ഒരാള്‍ സുഖമില്ലാതെ കിടക്കുമ്പോൾ ഭക്ഷണത്തിനോട് പൂർണ്ണമായ വിരക്തി കാണിക്കുകയാണെങ്കിൽ അത് മരണത്തിന്റെ ലക്ഷണമായി കരുതാം . ശരീരത്തിന് വല്ലാത്ത ഭാരക്കുറവ് തോന്നുക , പരസ്പര ബന്ധമില്ലാതെയുള്ള സംസാരവും ഉറക്കക്കുറവും , യാഥാർത്ഥ്യവുമായി ചേർന്നു പോകാതെ പ്രതികരിക്കുന്നതുമൊക്കെ  മരണത്തിനു മുന്നോടിയായ  ചില ലക്ഷണങ്ങളാണ്.

മരണത്തിന് രണ്ടാഴ്ച മുൻപ് തന്നെ ശരീരം വല്ലാതെ തണുക്കുകയും ക്രമരഹിതമായ ശ്വാസോച്ഛ്വാസം അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാൽ മരണത്തിനോട് കൂടുതൽ അടുക്കുമ്പോൾ വ്യക്തിയുടെ ആരോഗ്യ സ്ഥിതിയും പെരുമാറ്റവും പഴയ പോലെ തന്നെ ആയി മാറുകയും ചെയ്യും. നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കുന്ന സ്ഥിതിയിലേക്ക് വ്യക്തി  എത്തുന്നു എന്നാണ് ഇതുകൊണ്ട് മനസ്സിലാക്കേണ്ടത് . എന്നാൽ ഈ വിവരങ്ങളെ സാധൂകരിക്കുന്ന ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Exit mobile version