സ്കൂളിൽ പ്രണയം നിരോധിച്ചു; ദേഹത്ത് തൊട്ടുള്ള പഠിത്തം വേണ്ട;  കെട്ടിപ്പിടുത്തവും ഷേക്ക് ഹാന്‍റും അനുവദിക്കില്ല; വിചിത്രമായ ഉത്തരവുമായി ഒരു സ്കൂൾ

കഴിഞ്ഞ ദിവസം യു കെയിലുള്ള ഒരു സ്കൂളിൽ വളരെ വിചിത്രമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. വിദ്യാർത്ഥികൾക്കിടയിലെ പ്രണയവും സ്പർശനവും നിരോധിച്ചിരിക്കുകയാണ് അധികൃതർ. ഹൈലാൻഡ് എന്ന സ്കൂളിലാണ് ഈ വിചിത്രമായ നിയമം നടപ്പാക്കിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയെ മുൻ നിർത്തിയാണ് ഇത്തരമൊരു നിലപാടിലേക്ക് തങ്ങൾ എത്തിയത് എന്നാണ് സ്കൂൾ അധികൃതരുടെ ഭാഷ്യം.

സ്കൂളിൽ പ്രണയം നിരോധിച്ചു; ദേഹത്ത് തൊട്ടുള്ള പഠിത്തം വേണ്ട;  കെട്ടിപ്പിടുത്തവും ഷേക്ക് ഹാന്‍റും അനുവദിക്കില്ല; വിചിത്രമായ ഉത്തരവുമായി ഒരു സ്കൂൾ 1

അധികൃതർ പുറത്തു വിട്ട ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച് വിദ്യാർഥികൾ തമ്മിലുള്ള ആലിംഗനം , ഷേക്ക് ഹാൻഡ് എന്നിവ ഒന്നും സ്കൂളില്‍ പാടില്ല. മാത്രമല്ല ഈ സ്കൂളിൽ പ്രണയം പരിപൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. തങ്ങളുടെ ഈ നടപടി കുട്ടികളുടെ ഇടയിൽ പരസ്പര ബഹുമാനം വളർത്തുന്നതിനും അവർക്ക് ഭാവിയിൽ മികച്ച ജോലി ലഭിക്കുന്നതിനും സഹായകമാകുമെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു.

ഒരു കുട്ടി മറ്റൊരു കുട്ടിയെ സ്പർശിക്കുകയാണെങ്കിൽ അത് ആ കുട്ടിയുടെ അനുവാദത്തോടുകൂടി ആണെങ്കിൽ പോലും അവിടെ എന്തും സംഭവിക്കാം. കാരണം അവരുടെ പ്രായം അതാണ്. ചിലപ്പോൾ കുട്ടികൾക്ക് പരിക്ക് പറ്റാനും ഈ കെട്ടിപ്പിടിത്തം  കാരണമായേക്കാം. രണ്ടു കുട്ടികൾ തമ്മിൽ പരസ്പരം സ്നേഹപുരസരം സ്പർശിക്കുന്നത് മറ്റു കുട്ടികളിൽ അസ്വസ്ഥത ഉണ്ടാക്കാന്‍ ഇടയാക്കാം. വിദ്യാർത്ഥികൾക്കിടയിൽ സൗഹൃദമാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. സൗഹൃദം മാത്രമേ സ്കൂളിനുള്ളിൽ പാടുള്ളൂ. പ്രണയം ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കുന്നതല്ല. ഇത് പഠിക്കേണ്ട പ്രായമാണ്. പഠനത്തിൽ മാത്രമായിരിക്കണം കുട്ടികളുടെ ശ്രദ്ധ. അതല്ലാതെ മറ്റൊന്നും അവരുടെ ചിന്തകളിലേക്ക് വരാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് അവരുടെ പഠനത്തെയും ഭാവിയെയും തന്നെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ തങ്ങളുടെ തീരുമാനം കർശനമായി നടപ്പാക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Exit mobile version