ഭൂമിക്ക് പുറത്ത് ജീവന്‍ ഉണ്ടോ എന്നത് കാലങ്ങളായി മനുഷ്യന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ ഒരു തെളിവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപ്പോഴും പറക്കും തളികകള്‍ കണ്ടു എന്ന അവകാശ വാദം ചിലര്‍ ഉന്നയിക്കാറുണ്ട്. ഇപ്പോഴിതാ പറക്കും തളികകളെയും അന്യഗ്രഹ ജീവികളെയും കുറിച്ചുള്ള പുതിയ വിവരങ്ങൾ അമേരിക്കൻ സർക്കാർ കഴിഞ്ഞ ദിവസം പുറത്തു വിട്ടു. 350ല്‍ അധികം തവണ പറക്കും തളികകൾ അമേരിക്കയിൽ എത്തി എന്നാണ് പുറത്തു വന്ന റിപ്പോർട്ടിൽ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ മെക്സിക്കോയിലും റഷ്യയിലും പറക്കും തളികകൾ കണ്ടെത്തിയിരുന്നുവെങ്കിലും ഇതിനെ അജ്ഞാത വസ്തു ആയിട്ടാണ് ഔദ്യോഗിക വൃത്തങ്ങൾ കണക്കാക്കിയിട്ടുള്ളത്. ആകാശത്തു കണ്ട അജ്ഞാത പ്രതിഭാസം എന്നാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ അമേരിക്കയുടെ സ്പേസ് ഏജൻസിക്ക് പോലും ഇത് എന്താണെന്ന് മനസ്സിലാക്കാൻ പറ്റിയിട്ടില്ല.
അമേരിക്കയുടെ ആകാശത്ത് ദൃശ്യമായ അജ്ഞാത വസ്തുക്കളിൽ 163 എണ്ണം ബലൂൺ പോലുള്ള വസ്തുക്കല്‍ ആണ് എന്ന് പറയുന്നു. ബാക്കിയുള്ളവ കേവലം കാലാവസ്ഥാ പ്രതിഭാസങ്ങളോ ആകാശത്ത് കറങ്ങി നടക്കുന്ന മാലിന്യങ്ങളോ ആവാം. എന്നാൽ 171 എണ്ണം എന്താണെന്ന് ഇതുവരെ കൃത്യമായ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഭൂമിയിലുള്ള ഒരു വസ്തുക്കളുമായും സാമ്യം ഉള്ളതല്ല. ഇതിൻറെ പിന്നിലുള്ള യഥാർത്ഥ രഹസ്യം എന്താണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പുറത്തു വിട്ട റിപ്പോർട്ടിൽ വിശദമാക്കുന്നു.
അങ്ങനെയെങ്കിൽ ഇവ പറക്കും തളികകൾ ആണെന്ന് വിശ്വസിക്കേണ്ടതായി വരും. വളരെ വേഗം സഞ്ചരിക്കുന്ന ഈ വസ്തുക്കൾക്ക് വിമാനവുമായി ഒരു സാമ്യവുമില്ല. പറക്കുന്ന എന്തോ വസ്തു എന്ന് മാത്രമാണ് രേഖകളിൽ പറഞ്ഞിട്ടുള്ളത്. വിമാനങ്ങളെക്കാൾ വേഗത്തിലാണ് ഇതിൻറെ പ്രവർത്തനം. അഞ്ജ്നാതവും ദുരൂഹവുമായ പറക്കുന്ന വസ്തുക്കൾ എന്ന് മാത്രമേ ഇവയെക്കുറിച്ച് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ.