വിമാന ദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടു; 16 വർഷങ്ങൾക്കു ശേഷം അഞ്ചുവും അതേ വഴി യാത്രയായി 

നേപ്പാളിൽ ഉണ്ടായ വിമാന അപകടം ലോകത്തിന് തന്നെ തീരാ വേദനയായി മാറിയിരിക്കുകയാണ്. 68 പേരുടെ ജീവനാണ് ഈ അപകടത്തിൽ പൊലിഞ്ഞത്.  വിമാനത്തില്‍ സഹ പൈലറ്റ് ആയിരുന്ന അഞ്ചു കതിവാടയും ഈ അപകടത്തിൽ മരണപ്പെട്ടു. 16 വർഷങ്ങൾക്ക് മുൻപ് ഒരു വിമാന ദുരന്തത്തിൽ
ഭർത്താവിനെ നഷ്ടപ്പെട്ട അഞ്ചുവും അതേ വഴി യാത്ര ആയത് ദുഖം ഇരട്ടിയാക്കി . അഞ്ജുവിന്റെ ആദ്യ ഭർത്താവ് ദീപക്കും യതി എയർലൈൻസിൽ പൈലറ്റ് ആയി ജോലി ചെയ്യുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നത്.  2006 ജൂൺ 21ന് ജൂംലയില്‍ വച്ചു ഉണ്ടായ വിമാന അപകടത്തില്‍പ്പെട്ടാണ് ദീപക്  മരണപ്പെടുന്നത്. അന്ന് നടന്ന അപകടത്തില്‍ ദീപക് ഉൾപ്പെടെ 10 പേരാണ് മരിച്ചത്.

വിമാന ദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടു; 16 വർഷങ്ങൾക്കു ശേഷം അഞ്ചുവും അതേ വഴി യാത്രയായി  1

ഭർത്താവിൻറെ വേർപാട് തളർത്തിയ വേദനയിൽ നിന്നും മനസ്സാന്നിധ്യം വീണ്ടെടുത്ത് പൈലറ്റ് ആയി കരിയർ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് അഞ്ചു മറ്റൊരു വിമാന അപകടത്തിൽ മരണപ്പെടുന്നത് . ക്യാപ്റ്റൻ പദവിക്ക് തൊട്ടരികിൽ നിൽക്കുന്നതിനിടെയാണ് അഞ്ചുവിന്‍റെ മരണം സംഭവിച്ചത് . 100 മണിക്കൂർ വിമാനം പറത്തിയ പൈലറ്റ് എന്ന അംഗീകാരം സ്വന്തമാക്കാൻ സെക്കന്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം സംഭവിക്കുന്നത്. നേപ്പാളിൽ ഉള്ള വിവിധ വിമാനത്താവളങ്ങളിൽ വിമാനം പറത്തി ഒരു പൈലറ്റ് എന്ന നിലയിൽ പേര് നേടിയ വ്യക്തി ആയിരുന്നു അഞ്ചു. ക്യാപ്റ്റൻ കമൽ കെസ്സിക്കിന്റെ  ഒപ്പം സഹ പൈലറ്റ് ആയിരുന്നു അഞ്ചു.  അഞ്ജുവിന് 22 വയസ്സുള്ള ഒരു മകനും രണ്ടാം വിവാഹത്തിൽ 7 വയസ്സുള്ള ഒരു മകനുമുണ്ട്.

Exit mobile version