കോവിഡ് വാക്സിനുകൾക്ക് നിരവധി പാർശ്വ ഫലങ്ങൾ ഉണ്ടെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള ഏജൻസികൾ. ഐ സിഎം ആർ , സി ടി എസ് സി ഒ എന്നീ ഏജൻസികൾ ആണ് കോവിഡ് വാക്സിനുകൾക്ക് നിരവധി പാർശ്വ ഫലങ്ങൾ ഉണ്ട് എന്ന കാര്യം സ്ഥിരീകരിച്ചത്.
പൂന സ്വദേശിയായ വ്യവസായി പ്രഭുൽ സർദാ വിവരാവകാശ നിയമം അനുസരിച്ച് നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് കോവിഡ് വാക്സിനുകള്‍ക്ക് ഒന്നിലധികം പാര്‍ശ്വ ഫലങ്ങൾ ഉണ്ട് എന്ന കാര്യം സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ ആദ്യം വിതരണം ചെയ്തിരുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിച്ച കോവി ഷീൽഡും, ഭാരത് ബയോട്ടിന്റെ കോ വാക്സിനുമായിരുന്നു. എന്നാൽ പിന്നീട് വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാക്സിനുകൾക്കും കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു.
ഇപ്പോൾ നിലവിലുള്ള വാക്നുകളിൽ ഏറ്റവും അധികം പാർശ്വഫലങ്ങൾ ഉള്ളത് കോ വാക്സിനുകള്‍ക്കാണ് എന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. കോ വാക്സിൽ എടുത്തവരിൽ കുത്തി വയ്ക്കുന്ന സ്ഥലത്ത് വേദന, ചൊറിച്ചിൽ, തടിപ്പ് എന്നിവ ഉണ്ടാകുന്നതോടൊപ്പം ശക്തമായ തലവേദന , ശ്വാസ തടസ്സം, ഛർദ്ദി , നെഞ്ചുവേദന, നിർവീക്കം എന്നിവയും കണ്ടെത്തിയിരുന്നു. ഇതു കൂടാതെ ചിലരില്‍ കാഴ്ച മങ്ങുക, മാനസിക നിലയിൽ മാറ്റം ഉണ്ടാവുക, ബോധക്ഷയം , പക്ഷാഘാതം, ചില അവയങ്ങള്‍ക്ക് ബലഹീനത എന്നിവയും ഉണ്ടാകുന്നതായിട്ടാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ തന്നെ കീഴിലുള്ള ഏജൻസികൾ തുറന്നു സമ്മതിച്ചത്.
കോവി ഷീല്‍ഡ് വാക്സിന്‍ എടുത്തവർക്കും ചില പാർശ്വഫലങ്ങൾ ഉണ്ടാവുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കണ്ണിന് വേദന , കാഴ്ച മങ്ങുക, ഛർദി , തലവേദന എന്നിവയും ചിലരില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.