നാട്ടിൽ മാത്രമല്ല,  കാട്ടിലുമുണ്ട് നല്ല സ്വയമ്പൻ ബാർ; അവിടെയുമുണ്ട് നല്ല ഒന്നാന്തരം കുടിയന്മാർ; മദ്യപന്മാരുടെ പ്രിയപ്പെട്ട പഴത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

മദ്യപിക്കുന്നവരുടെ അളവ് ഓരോ ദിവസവും ക്രമാതീതമായി വർദ്ധിക്കുന്നു എന്ന കണക്കുകൾ സർക്കാർ തന്നെ പുറത്തു വിടാറുണ്ട്. എന്നാല്‍ ഒന്നറിഞ്ഞോളൂ,  നാട്ടിൽ മാത്രമല്ല , അങ്ങ് കാട്ടിലും ഉണ്ട് മദ്യത്തിനോട് അമിതമായ ആസക്തിയുള്ളവർ. ആഫ്രിക്കയിൽ വളരെ സർവ്വ സാധാരണമായി കാണുന്ന മറുള എന്ന പഴം കായ്ക്കുന്ന മരത്തിന് ചുറ്റും നാട്ടിൽ ബിവറേജിന് മുന്നിൽ ആളുകൾ തിരക്ക് കൂട്ടുന്നതുപോലെ വന്യ മൃഗങ്ങൾ തിരക്ക് കൂട്ടാറുണ്ട്. ഈ മരം ഉള്ള സ്ഥലം കാട്ടിലെ ഒരു ബിവറേജസ് ഔട്ട്ലെറ്റ് തന്നെയാണ് എന്നു വേണമെങ്കില്‍ പറയാം.

നാട്ടിൽ മാത്രമല്ല,  കാട്ടിലുമുണ്ട് നല്ല സ്വയമ്പൻ ബാർ; അവിടെയുമുണ്ട് നല്ല ഒന്നാന്തരം കുടിയന്മാർ; മദ്യപന്മാരുടെ പ്രിയപ്പെട്ട പഴത്തെക്കുറിച്ച് അറിയേണ്ടതെല്ലാം 1

മറൂള എന്ന പഴം കൂടുതൽ കഴിച്ചാൽ അത് മദ്യത്തിന്റെ എഫ്ഫക്റ്റ് ആണ് നൽകുന്നത്. മത്ത് പിടിപ്പിക്കുന്ന ലഹരിയാണ് ഇതിന്. ചെറിയ രീതിയിൽ പുളിപ്പും മധുരവും ഉള്ളതാണ് മറൂളപ്പഴം. ജനുവരി മുതൽ മാർച്ച് വരെയാണ് സാധാരണ ഇതിൻറെ സീസൺ. ആന,  ജിറാഫ്,  കുരങ്ങന്മാർ തുടങ്ങിയ മൃഗങ്ങൾക്കാണ് ഈ പഴത്തിനോട് പ്രത്യേകം കമ്പം ഉളളത്. ഇവരാണ് ഈ പഴത്തിന്റെ സ്ഥിരം കസ്റ്റമേഴ്സ്. ഇവയ്ക്ക് മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് വളരെ എളുപ്പത്തിൽ ഈ പഴം അകത്താക്കാൻ കഴിയും. ഈ പഴം പഴുത്ത് താഴെ വീഴുമ്പോൾ ആണ് മറ്റ് മൃഗങ്ങൾക്ക് കിട്ടാറുള്ളത്.

മറുളപ്പഴത്തിന്റെ വീര്യം കണ്ടറിഞ്ഞ് അവിടുത്തുകാർ ഇത് വാറ്റി മദ്യമാക്കി വിൽപ്പന നടത്താറുണ്ട്. അമറുള്ള എന്ന പേരിൽ സർക്കാർ തന്നെ മറൂള പഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യം വിപണിയിൽ ലഭ്യമാണ്. ആഫ്രിക്കയുടെ തനത് മദ്യമായാണ് അമറുള്ള കരുതപ്പെടുന്നത്. നിലവില്‍ മറുള കൃഷിയിലേക്ക് ആഫ്രിക്ക മാത്രമല്ല മറ്റു പല രാജ്യങ്ങളും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

Exit mobile version